കൊച്ചി: തൈറോയിഡ് രോഗങ്ങളെക്കുറിച്ചുള്ള 11-ാം അന്താരാഷ്‌ട്രാ സമ്മേളനമായ ഏഷ്യാ ഓഷ്യാനിയ തൈറോയ്ഡ് അസോസിയേഷന്‍ (എഒടിഎ) സപ്തംബര്‍ 25മുതല്‍ 28 വരെ കൊച്ചിയിലെ ലെമെറിഡിയന്‍ കണ്‍വെന്‍ഷണ്‍ സെന്ററില്‍ നടത്തും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു അന്തര്‍ദ്ദേശീയ സമ്മേളനം നടത്തുന്നത്.
സപ്തംബര്‍ 25നു, വ്യാഴാഴ്‌ച്ച വൈകുന്നേരം 7 ന് കൊച്ചി, ലെമെറഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഒമാന്‍ ഹാളില്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ:വി എം. കറ്റോച്ച് സമ്മേളനത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കും. എഒടിഎ പ്രസിഡന്റ് ഡോ: യോഷിഹുരമുറാറ്റ മുഖ്യപ്രഭാഷണം നടത്തും.
അമ്യത വിശ്വവിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ:വെങ്കിട്‌രംഗന്‍ അനുഗ്രഹപ്രഭാഷണം നടത്തും. തൈറോയിഡ് രോഗങ്ങളുടെ ചികിത്സാരീതിയില്‍ വന്നിട്ടുള്ള പുതിയ മാറ്റങ്ങളെക്കുറിച്ച് പ്രൊഫ. ഡുങ്കാന്‍ ടോപ്പഌസ് ആസ്‌ട്രേലിയ പ്രബന്ധം അവതരിപ്പിക്കും
















