Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുറ്റം പറഞ്ഞവര്‍ക്ക് ഇനി ഗവര്‍ണര്‍ രക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2014, 01:48 am IST
inIndia

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് മറുമരുന്നു കാണാന്‍ സര്‍ക്കാരിനു മുന്നിലുള്ള  ഏകമാര്‍ഗം ഇനി ഗവര്‍ണര്‍.അതിനാല്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം നിര്‍ണായകമാകും. നികുതി വര്‍ധന ആവശ്യപ്പെട്ട് മന്ത്രിസഭ പാസ്സാക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി. സദാശിവം ഒപ്പുവെച്ചാല്‍ മാത്രമേ തീരുമാനം നടപ്പാകൂ. സര്‍ക്കാരിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ മുമ്പില്‍ വരുന്ന ആദ്യഫയലും ഈ ഓര്‍ഡിനന്‍സായിരിക്കും. പി. സദാശിവത്തെ ഗവര്‍ണറാക്കിയതിനെച്ചൊല്ലി വിവാദം സൃഷ്ടിച്ചവരില്‍ മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും പങ്കാളികളായിരുന്നു. ചീഫ് ജസ്റ്റീസ് ആയിരുന്ന വ്യക്തി ഗവര്‍ണറാകുന്നത് ശരിയല്ലെന്നും, ബിജെപി ദേശീയ അധ്യക്ഷനായ അമിത്ഷായെ പഴയൊരു കേസില്‍നിന്നു രക്ഷിച്ചത് പി. സദാശിവമാണെന്നുമുള്ള ആരോപണങ്ങളാണ് അദ്ദേഹത്തിന്റെ പേരില്‍ ഉന്നയിച്ചത്. എന്നാല്‍, ഇതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നു തെളിയിച്ചാണ് അദ്ദേഹം ഗവര്‍ണറായത്. കുറ്റം പറഞ്ഞവര്‍ ഒടുവില്‍ രക്ഷതേടുന്നതും ഗവര്‍ണര്‍ക്കു മുമ്പില്‍.

വെള്ളക്കരവും ഭൂനികുതിയും കൂട്ടുന്നതില്‍ യുഡിഎഫില്‍ തന്നെ ഭിന്നിപ്പുണ്ട്. അതിനാല്‍, തീരുമാനങ്ങള്‍ എടുക്കാന്‍  മന്ത്രിസഭാ യോഗം ഏറെബുദ്ധിമുട്ടും.  നികുതി വര്‍ധനയ്‌ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാരിന്റെ ഏതു തീരുമാനത്തെയും നഖശിഖാന്തം എതിര്‍ക്കാന്‍ എല്‍ഡിഎഫും തയ്യാറായി. യുഡിഎഫിലെ ഘടകകക്ഷികളും ഇതേ നിലപാടിലാണ്. കെപിസിസി പ്രസിഡന്റും സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഈ പശ്ചാത്തലത്തിലാണ് ഇന്ന് മന്ത്രിസഭാ യോഗം. പ്രതിസന്ധി മറികടക്കാന്‍ മന്ത്രിസഭ നേരത്തേ എടുത്ത തീരുമാനമാണ് നികുതി വര്‍ധിപ്പിക്കുകയെന്നത്. തീരുമാനത്തില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വെള്ളക്കരവും ഭൂനികുതിയും വര്‍ധിപ്പിക്കുന്ന തീരുമാനം പിന്‍വലിച്ച് മറ്റു നികുതികള്‍ വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തും.

ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരേ പ്രതിപക്ഷം ഗവര്‍ണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ അംഗീകരിക്കുമോയെന്നതും സംശയം. നികുതി വര്‍ധിപ്പിക്കാനുള്ള പ്രത്യേക സാഹചര്യം സംസ്ഥാനത്തുണ്ടോയെന്ന ചോദ്യമായിരിക്കും ഗവര്‍ണര്‍ സര്‍ക്കാരിനോട് ഉന്നയിക്കുക. അതിനു മറുപടി ഇല്ലാത്ത സ്ഥിതിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും.

ഖജനാവ് വെളുപ്പിച്ചശേഷം പൊതുവിപണിയില്‍ നിന്നും കോടികള്‍ കടമെടുത്ത് ഭരണം നടത്തുന്ന സര്‍ക്കാരിന്റെ ഇനിയുള്ള ശ്രമവും കടം വാങ്ങാനാണ്. ഇതിന്റെ മുന്നോടിയായി 3500 കോടിയുടെ കടപ്പത്രമിറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അനുമതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ധനമന്ത്രാലയം ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍, ഒക്ടോബര്‍ 14ന് മാത്രമേ റിസര്‍വ് ബാങ്ക് കടപ്പത്രം ലേലം ചെയ്യൂ.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ചൊവ്വയും നാലാം ചൊവ്വയുമാണ് റിസര്‍വ് ബാങ്ക് കടപ്പത്രം ലേലം ചെയ്യുക. കടപ്പത്രം വെയ്‌ക്കുന്നതിനു മൂന്നു ദിവസം മുമ്പെങ്കിലും വിജ്ഞാപനവും പുറപ്പെടുവിച്ചിരിക്കണം. അതിനുള്ള സമയം സര്‍ക്കാരിന് ഇനിയില്ല. കേന്ദ്രാനുമതി ലഭിച്ചാലും പൊതുവിപണിയില്‍ കടപ്പത്രംവെച്ച് പണം കണ്ടെത്താന്‍ 21 ദിവസം കൂടെയുണ്ട്. അടുത്തമാസം 15 വരെ ട്രഷറികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ സമ്പത്തിക സ്ഥിതി ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ 21 ദിവസത്തിനുള്ളില്‍ സംസ്ഥാനം വീണ്ടും ഓവര്‍ ഡ്രാഫ്റ്റിലേക്കു പോകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.