Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്വര്‍ണ്ണമില്ല; ഇരട്ട വെങ്കലത്തോടെ ബിന്ദ്ര വിടവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2014, 03:37 pm IST
inSports

ഇഞ്ചിയോണ്‍: സ്വര്‍ണ്ണത്തോടെ ഷൂട്ടിംഗ് റേഞ്ചിനോട് വിടപറയാമെന്ന അഭിനവ് ബിന്ദ്രയുടെ സ്വപ്‌നം പൂവണിഞ്ഞില്ല. എങ്കിലും രണ്ട് വെങ്കലമെഡലുകള്‍ സ്വന്തമാക്കിയാണ് അഭിനവ് ബിന്ദ്ര എന്ന 32 കാരന്‍ കരിയറിലെ അവസാന പോരാട്ടം അവസാനിപ്പിച്ചത്. പതിനേഴാമത് ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും രാജ്യത്തിന് വേണ്ടി മെഡല്‍ സമ്മാനിക്കാന്‍ ആദ്യ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവായ ബിന്ദ്രക്ക് കഴിഞ്ഞു.

ടീമിനത്തില്‍ ബിന്ദ്രയ്‌ക്ക് പുറമെ രവികുമാര്‍, സഞ്ജീവ് രജ്പുത് എന്നിവരടങ്ങിയ ടീം 1863 പോയിന്റോടെയാണ് വെങ്കലം നേടിയത്. 1886.4 പോയിന്റ് നേടിയ ചൈനക്കാണ് സ്വര്‍ണം. 1867 പോയിന്റോടെ ദക്ഷിണ കൊറിയ വെള്ളി നേടി. ബിന്ദ്ര 625.4 പോയിന്റും രവി കുമാര്‍ 618.9 പോയിന്റും സഞ്ജീവ് 618.7 പോയിന്റും നേടി. ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ വെങ്കലമാണിത്. ഒരു സ്വര്‍ണവും അഞ്ചു വെങ്കലവും അടക്കം ആറ് മെഡലുകളാണ് ഇന്ത്യ ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് വെടിവെച്ചിട്ടത്.

വ്യക്തിഗത ഇനത്തില്‍ അഞ്ചാമനായാണ് ബിന്ദ്ര ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒരുഘട്ടത്തില്‍ ബിന്ദ്ര ഒന്നാമതെത്തിയെങ്കിലും ആ മികവ് തുടര്‍ന്നുള്ള ഷൂട്ടില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. മൂന്ന് ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ 31.1 പോയിന്റുമായി രണ്ടാം സ്ഥാത്തെത്തിയ ബിന്ദ്ര ആറ് ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ 61.9 പോയിന്റുമായി നാലാമതായി. എട്ട് ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ 83.1 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന ബിന്ദ്ര പത്താം ഷോട്ട് കഴിഞ്ഞപ്പോള്‍ 104.2 പോയിന്റുമായി ഒന്നാമതെത്തി. എന്നാല്‍ 12 ഷോട്ടുകള്‍ കഴിഞ്ഞതോടെ ബിന്ദ്ര 124.1 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

14 ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 145 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ ഷാര്‍പ്പ് ഷൂട്ടര്‍. എന്നാല്‍ 16 ഷൂട്ടുകള്‍ കഴിഞ്ഞപ്പോള്‍ 165.8 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ബിന്ദ്ര ഉയര്‍ന്നു. ബിന്ദ്രക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ ഇറാന്റെ പൗരിയ നൊറൗസിയാന് ഈ റൗണ്ടില്‍ ഉന്നം പിഴച്ചതാണ് ബിന്ദ്രക്ക് ഗുണകരമായത്. ഈ മികവ് അടുത്ത റൗണ്ടുകളിലും കാത്തതോടെ 187.1 പോയിന്റുമായി ബിന്ദ്ര വെങ്കലം സ്വന്തമാക്കി. ചൈനയുടെ യാങ് ഹവോറാന്‍ 198.8 പോയിന്റോടെ സ്വര്‍ണം നേടി മറ്റൊരു ചൈനീസ് താരമായ യിഫൈ സാവോ 198.5 പോയിന്റോടെ വെള്ളിയും സ്വന്തമാക്കി.

ലോകചാമ്പ്യന്‍ഷിപ്പ്, ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ സ്വര്‍ണമെഡല്‍ ജേതാവായ ബിന്ദ്രയുടെ ആദ്യ വ്യക്തിഗത ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ ബിന്ദ്ര അടങ്ങുന്ന ടീം വെള്ളി നേടിയിരുന്നു. അതേസമയം വ്യക്തിഗത ഇനത്തില്‍ മത്സരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങളായ രവികുമാറിനും സഞ്ജീവ് രജ്പുതിനും ഫൈനലിന് യോഗ്യത നേടാനായില്ല. 618.9 പോയിന്റ് നേടിയ രവികുമാര്‍ ഇരുപതാമതും 618.7 പോയിന്റ് നേടിയ രജ്പുത് ഇരുപത്തിയൊന്നാമതുമാണ് ഫിനിഷ് ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.