Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെന്‍ഷനായിട്ടും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെ മോദി ഒഴിവാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2014, 11:45 pm IST
inIndia

ന്യൂദല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈേസഷന്റെ (ഡിആര്‍ഡിഒ) കീഴിലുള്ള ഡിപ്പാര്‍ട്ടുമെന്റല്‍ പിയര്‍ റിവ്യൂ കമ്മറ്റി പിരിച്ചുവിട്ട് നവീകരിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നു. കമ്മറ്റിയെക്കുറിച്ച് ഏറെ പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറായത്. ഇവിടെ പല ശാസ്ത്രജ്ഞര്‍ക്കും കാലാവധി നീട്ടിക്കൊടുക്കുക പതിവാണ്. ഇതുമൂലം അവര്‍ക്ക് ചുമതലകള്‍ നിര്‍വഹിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍. അതിനാല്‍ പല ശാസ്ത്രജ്ഞര്‍ക്കും വിരമിക്കാനുള്ള അനുമതി നല്‍കിയിരിക്കുകയാണ്.

ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറല്‍ അവിനാശ് ചന്ദര്‍ ഉള്‍പ്പെടെ തലപ്പത്തുള്ള പതിനഞ്ചോളം ശാസ്ത്രജ്ഞര്‍ക്ക് കാലാവധി പലതവണ നീട്ടിക്കഴിഞ്ഞു. അവിനാശ് ചന്ദര്‍ക്ക് രണ്ടുതവണ നല്‍കിയതിനുശേഷം ഇപ്പോള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് േസവനം ചെയ്യുന്നത്.

ഓരോ വര്‍ഷവും ആറുമുതല്‍ എട്ടുവരെ ശാസ്ത്രജ്ഞര്‍ക്ക് കാലാവധി നീട്ടിനല്‍കാറുണ്ട്. കാലാവധി നീട്ടുന്നത് ഒരു നിയമമായി മാറിയതുപോലെയാണ് ഇവിടെ. അതിനാല്‍ ഇതു വകുപ്പിന്റെ ശക്തിക്ഷയത്തിനിടയാക്കിയെന്നാണ് വിലയിരുത്തല്‍.ഒാരോ വര്‍ഷവും നൂറോളം ശാസ്ത്രജ്ഞരാണ് ഇവിടെനിന്നും പിരിയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തവും ശക്തവുമായ കാഴ്ചപ്പാടിനനുസരിച്ച് ഡിആര്‍ഡിഒ മുന്നോട്ടുപോകുന്നില്ലെന്നാണ് വിലയിരുത്തല്‍. ശാസ്ത്രജ്ഞര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചുറുചുറുക്കോടെ കാര്യങ്ങള്‍ മുന്നോട്ടുെകാണ്ടുപോകാനാവുന്നില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞമാസം നടന്ന വാര്‍ഷിക യോഗത്തില്‍ പ്രധാനമന്ത്രി മോദി തന്റെ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. ദേശീയ സുരക്ഷക്ക് അനുസൃതമായി പദ്ധതികള്‍ മുന്നോട്ടുനീങ്ങുന്നില്ല. ഷെഡ്യൂളുകള്‍ പലതും വര്‍ഷങ്ങള്‍ പിന്നിട്ടതാണ്. രാജ്യസുരക്ഷക്കായി 49 ശതമാനം തുക നീക്കിവെക്കുമ്പോള്‍ തുരുമ്പിച്ച ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരെ വെച്ചുകൊണ്ട് മുന്നോട്ടുപോകുക പ്രയാസമാണ്. കാലം മാറുന്നത് പല ഉദ്യോഗസ്ഥരും അറിയുന്നില്ലെന്ന് പറയാനും മോദി മറന്നില്ല.

രാജ്യമൊട്ടാകെ 54 ലാബറട്ടറികളും 35,000 ജീവനക്കാരും 7500 ശാസ്ത്രജ്ഞരുമായി വിപുലമായ ശൃംഖലയോടെ 1958 ലാണ് ഡിആര്‍ഡിഒ സ്ഥാപിതമായത്. 2014 ജൂലൈയില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഡിആര്‍ഡിഒക്കുള്ള പദ്ധതി വിഹിതം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. യുപിഎ സര്‍ക്കാര്‍ ബജറ്റില്‍ 5,985 കോടി രൂപയാണ് അനുവദിച്ചതെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ അത് 9,298 കോടിയാക്കി വര്‍ധിപ്പിച്ചു. ഇതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.

കേന്ദ്രസര്‍ക്കാരുകള്‍ അര്‍ഹമായ പരിഗണന നല്‍കിയിട്ടും അതിനനുസൃതമായി മുന്നോട്ടുപോകാന്‍ ഡിആര്‍ഡിഒക്ക് കഴിയുന്നില്ല. കാലപ്പഴക്കം ചെന്ന ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ളവര്‍ തലപ്പത്തിരിക്കുന്നതിനാലാണിതെന്നാണ് കാരണം പറയുന്നത്.

കാലാവധി കഴിഞ്ഞ ഏറ്റവും ചുരുങ്ങിയത് പത്ത് വന്‍കിട പദ്ധതികളെങ്കിലും ഡിആര്‍ഡിഒയിലുണ്ട്. ഇതു കൂടാതെ ചെറിയ പദ്ധതികള്‍ വേറെയും. പൂര്‍ത്തിയാക്കാത്ത പദ്ധതികളുടെ എണ്ണംകൂടി കണക്കിലെടുത്താല്‍ സംഖ്യയേറുമെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഡിആര്‍ഡിഒക്ക് പണലഭ്യതക്ക് യാതൊരു കുറവുമില്ലെന്ന് പ്രതിരോധവകുപ്പില്‍നിന്നും വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരിക്കലും ഫണ്ട് കുറവ് ഡിആര്‍ഡിഒക്ക് ഉണ്ടായിട്ടില്ല. ഓര്‍ഗനൈസേഷന്റെ ഉന്നതസ്ഥാനത്താണ് യഥാര്‍ത്ഥ പ്രശ്‌നം. ഒരു കാര്യത്തിലും അവിടെ കൃത്യതയില്ല. ഇത്രയധികം ഉദ്യോഗസ്ഥര്‍ക്ക് കാലാവധി നീട്ടിക്കൊടുക്കുന്ന മറ്റൊരു സ്ഥാപനവും രാജ്യത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാര്യക്ഷമത ഇത്രയും കുറഞ്ഞ മറ്റൊരു വകുപ്പും രാജ്യത്തില്ല. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഉല്‍പന്ന നിര്‍മാണത്തിന് ഒരു നിശ്ചയദാര്‍ഢ്യമോ സമയപരിധിയോ ഇല്ല. അതിനാല്‍ ഇവ എപ്പോള്‍ നിര്‍മിച്ചു പുറത്തുവരുമെന്നു പറയാന്‍ കഴിയാത്തസ്ഥിതിയാണ്. അതിനാല്‍ പ്രൊഡക്ടിന്റെ ഗുണത്തെ അത് ഏറെ ബാധിക്കുന്നു. ഡിആര്‍ഡിഒവിന്റെ കാര്യക്ഷമതയില്ലായ്‌മ രാജ്യത്തിനുതന്നെ നാണക്കേടാണ്. അതാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനാലാണ് നമുക്കുവേണ്ട രാജ്യരക്ഷാ ഉപകരണങ്ങളില്‍ പകുതിയിലധികം ഇറക്കുമതി ചെയ്യേണ്ട അവസ്ഥ ഉണ്ടായത്.

കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഇത് പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. ഡിആര്‍ഡിഒയിലെ കെടുകാര്യസ്ഥതയെക്കുറിച്ച് എല്ലാവര്‍ഷവും സിഎജി ചൂണ്ടിക്കാട്ടാറുണ്ട്. പക്ഷേ നടപടി ഉണ്ടാകുന്നില്ലെന്നുമാത്രം.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 52 കോടിയുടെ ഒരു അഴിമതിക്കഥ സിഎജി പുറത്തുകൊണ്ടുവന്നതാണ്. 2007 ലെ മിസൈല്‍ സിസ്റ്റ ഇടപാടുമായി ബന്ധപ്പെട്ടതായിരുന്നു അത്. നാഗിലെ ഏറ്റവും പ്രധദനപ്പെട്ട ഉപകരണം ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. ഇത്രയും ഉത്തരവാദിത്വരഹിതവും കെടുകാര്യസ്ഥതയുമുള്ള മറ്റൊരു സ്ഥാപനത്തെ രാജ്യത്ത് കാണിച്ചുതരാന്‍ കഴിയുമോയെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ ചോദിച്ചത്.

ഇതിന്റെയെല്ലാം പ്രധാന കാരണക്കാരന്‍ മുന്‍രാജ്യരക്ഷാമന്ത്രിയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ ചുമതലയില്‍നിന്നും അദ്ദേഹത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഡിആര്‍ഡിഒവിന്റെ റിവ്യു റിപ്പോര്‍ട്ട് പ്രതിരോധമന്ത്രിക്കാണ് ആദ്യം നല്‍കുക. 2014 ഫെബ്രുവരിയില്‍ അന്നത്തെ പ്രതിരോധമന്ത്രിക്കാണ് നല്‍കിയത്. ഈ വകുപ്പിലെ ഉദ്യോഗസ്ഥരാകട്ടെ തങ്ങളുടെ സ്ഥാനം തെറിക്കുമോ എന്ന ഭയത്താല്‍ നടപടികളെടുക്കുവാന്‍ വൈമനസ്യം കാട്ടുകയാണ്. മുന്‍പ്രതിരോധമന്ത്രിയാണ് ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടത്. നയങ്ങള്‍ നടപ്പാക്കേണ്ട അദ്ദേഹം തന്നെ നിരുത്‌സാഹം കാണിച്ചാല്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്നാണ് ചോദ്യം.

ശാസ്ത്രസാങ്കേതിക വകുപ്പ് മുന്‍ സെക്രട്ടറി പി. രാമറാവു ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. ബ്രഹ്മപ്രകാശ് എന്നീ വിദഗ്ധര്‍ തയ്യാറാക്കിയ വിശദമായ അവലോകന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മന്ത്രാലയം തയ്യാറായിട്ടില്ല.

അമ്പത് വര്‍ഷത്തെ ഡിആര്‍ഡിഒവിനെ പുനര്‍നവീകരിച്ച് എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതു സംബന്ധിച്ച് വ്യക്തമായ രൂപഘടന ഈ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നടന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി വളരെയേറെ പ്രശംസിച്ചതായി ഡയറക്ടര്‍ രവികുമാര്‍ ഗുപ്ത പറഞ്ഞു. ഇക്കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി നടന്ന ആശയവിനിമയത്തിലാണ് മോദി പ്രശംസ നടത്തിയത്.

സാങ്കേതികമായും പ്രൊഫഷണലായും ഡിആര്‍ഡിഒ എങ്ങനെ പോകണമെന്നത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. എന്തുചെയ്യണം, എങ്ങനെ ചെയ്യണം എന്നതും സാങ്കേതികത്വം എങ്ങനെ ഉള്‍ക്കൊള്ളിക്കണമെന്നതും പ്രധാനമാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസരിച്ച് ഡിആര്‍ഡിഒവിനെ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.