ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് ആദ്യ സ്വര്‍ണ മെഡല്‍. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യയുടെ ജിത്തു റായി സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെയും സ്വര്‍ണമെഡല്‍ ജേതാവാണ് ജിത്തു റായ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ശ്വേത ചൗധരി വെങ്കല മെഡല്‍ നേടി. 16 ഷോട്ടില്‍ നിന്നുള്ള പോയിന്റില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ഫരീദാബാദില്‍ നിന്നുള്ള ഇരുപത്തിയെട്ടുകാരി ശ്വേധ ചൗധരി വെങ്കല മെഡല്‍ നേടിയത്. ഗെയിംസിലെ ആദ്യ മെഡലാണിത്.
ഏഷ്യന്‍ ഗെയിംസില്‍ ശ്വേതയുടെ ആദ്യ വ്യക്തിഗത മെഡലാണിത്. ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന കഴിഞ്ഞ ഏഷ്യാഡില്‍ ടീം ഇനത്തിലും ഹൈദരാബാദുകാരി മെഡല്‍ നേടിയിരുന്നു. ചൈനയുടെ ഷാങ് മെന്‍ഗ്യൂണ്‍ ആണ് ഈയിനത്തില്‍ സ്വര്‍ണം നേടിയത്. കൊറിയയുടെ ജംഗ് ജീഹിയ വെള്ളി മെഡല്‍ കരസ്ഥമാക്കി.
ആദ്യ രണ്ട് ശ്രമങ്ങളില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശ്വേത നിര്‍ണായമായ മൂന്നാം ശ്രമത്തിലാണ് മികച്ച പ്രകടനത്തിലൂടെ വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. ഹീന സിദ്ദു, കൗമാരതാരം മലൈക ഗോയല്‍ എന്നിവരും മത്സരത്തിനുണ്ടായിരുന്നെങ്കിലും ഫൈനല്‍സിന് യോഗ്യത നേടാനായില്ല.
നേരത്തെ ഗെയിംസിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കിയിരുന്നു. ചൈനയ്‌ക്ക് പുറമെ കൊറിയയും സ്വര്‍ണം നേടിയിട്ടുണ്ട്. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സിലെ ആദ്യമത്സരത്തില്‍ ഭാരത താരം സൈന നേഹ്‌വാള്‍ വിജയിച്ചു. മക്കാവു താരത്തെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈന പരാജയപ്പെടുത്തിയത്. ഏഷ്യന്‍ ഗെയിംസിലെ ആദ്യ വിജയമായിരുന്നു.
മറ്റൊരു മത്സരത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് പിവി സിന്ധു മക്കാവു താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 21-8, 21-9
















