കൊച്ചി: കോസ്റ്റ്ഗാര്‍ഡിനുള്ള എട്ടാമത്തെ അതിവേഗ പട്രോളിംഗ് വെസ്സല്‍ കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറി. ഇത്തരത്തിലുള്ള 20 അതിവേഗ വെസ്സലുകളാണ് ഷിപ്പ്‌യാര്‍ഡില്‍ നിര്‍മ്മിക്കുന്നത്. കള്ളക്കടത്ത് തടയുക, മീന്‍പിടുത്തക്കാര്‍ക്ക് സുരക്ഷയൊരുക്കുക തുടങ്ങിയ ദൗത്യങ്ങളാണ് പട്രോളിംഗ് വെസ്സലിനുള്ളത്.
മണിക്കൂറില്‍ 33 നോട്ടിക്കല്‍ മൈല്‍ വേഗതയാര്‍ജിക്കാന്‍ ഈ നാവികയാനത്തിന് കഴിയും. ഷിപ്പ്‌യാര്‍ഡ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ആര്‍.എസ്. സുന്ദര്‍, കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റ് പി.കെ. ജസ്‌വാള്‍ എന്നിവര്‍ കൈമാറ്റരേഖയില്‍ ഒപ്പുവെച്ചു.
















