ഇടുക്കി: ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ ഗുണഫലം താഴെത്തട്ടില്‍ വരെ എത്തിക്കുന്ന വികസന നയമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്‍തുടരു ന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിഅഭിപ്രായപ്പെട്ടു.
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനം ചെറുതോണിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അഞ്ച് മെഡിക്കല്‍ കോളേജുകളാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നത്. ഇത് 16 ആയി വര്‍ദ്ധിപ്പിക്കും. ഇതില്‍ മഞ്ചേരി, ഇടുക്കി, മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാലക്കാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും.
അടുത്ത വര്‍ഷം കോന്നിയിലും, തിരുവ നന്തപുരത്തും പുതിയ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തനം തുടങ്ങും. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം 2016 ല്‍ ആരംഭിക്കും. കൊച്ചിയില്‍ സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഹരിപ്പാട്, വയനാട്, കൊല്ലം മെഡിക്കല്‍ കോളേജുകള്‍ സ്ഥലം ഏറ്റെടുക്കുന്ന മുറയ്‌ക്ക് പ്രവര്‍ത്തനം ആരംഭിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയു ക്തമായി തയ്യാറാക്കിയ ഇടുക്കി മെഡിക്കല്‍ കോളേജിനെക്കുറിച്ചുള്ള ഹ്രസ്വചിത്രം ‘ഗിരിനിരകളില്‍ പുതിയ വെട്ടം’ റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്‌ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഇടുക്കി മെഡിക്കല്‍ കോളേജ് സെപ്ഷ്യല്‍ ഓഫീസര്‍ ഡോ.പി.ആര്‍.പിള്ളയെ മുഖ്യമന്ത്രി പൊന്നാടയണിച്ച് ആദരിച്ചു. കശുമാവ് കൃഷി വ്യാപന ധനസഹായവും അദ്ദേഹം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: