Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2014, 08:48 pm IST
in Samskriti

വിധുന്തുദഃ തമോരാഹുഃ ശിഖീ കേതുര്‍ വിരാമദഃ

നവഗ്രഹസ്വരൂപശ്ചഗ്രഹകോപനിവാരകഃ

727. വിധുന്തുദഃ – വിധുവിനെ, ചന്ദ്രനെ ദുഃഖിപ്പിക്കുന്നവന്‍ എന്നു പദാര്‍ത്ഥം. പാലാഴിമഥനത്തില്‍ ലഭിച്ച അമൃതം മോഹിനീരൂപം ധരിച്ച വിഷ്ണുദേവന്മാര്‍ക്കു വിളമ്പിക്കൊടുക്കുമ്പോള്‍ സിംഹിക എന്നു അസുരസ്ത്രീയുടെ മകനായ രാഹു വേഷം മാറി ദേവന്മാരുടെ പന്തിയിലിരുന്ന് അമൃതം വാങ്ങിക്കുടിച്ചു. ചന്ദ്രനും സൂര്യനും രാഹുവിനെ വിഷ്ണുവിനു കാട്ടികൊടുത്തു. ഭഗവാന്‍ രാഹുവിന്റെ കഴുത്തുമുറിച്ചുകളഞ്ഞു. കഴുത്തുമുറിഞ്ഞ് ശരീരം രണ്ടുമുറിയായെങ്കിലും അമൃതപാനം ചെയ്ത രാഹു മരിച്ചില്ല. ആ ശരീരം രാഹു, കേതു എന്ന രണ്ടു ഗ്രഹങ്ങളായി മാറി. തന്നെ കാട്ടിക്കൊടുത്ത വിരോധംകൊണ്ട് രാഹു ഇപ്പോഴും അവസരം കിട്ടുമ്പോള്‍ സൂര്യചന്ദ്രന്മാരെ വിഴുങ്ങും. കഴുത്തിനു താഴെയുള്ള ഭാഗം ഇല്ലാത്തതുകൊണ്ട് സൂര്യചന്ദ്രന്മാര്‍ തൊണ്ടയിലൂടെ പുറത്തുപോരും. ഇതിനെയാണു ഗ്രഹണമെന്നു പറയുന്നതെന്നു പുരാണങ്ങള്‍. രാഹു തന്നെ വിഴുങ്ങുമെന്ന് ഭയപ്പെട്ട് ചന്ദ്രന്‍ ദുഃഖിക്കുമെന്നു സങ്കല്‍പിച്ച് രാഹുവിനെ വിധുന്തുദന്‍ എന്നുപറയുന്നു.

728: തമഃ തമസ്സു രൂപമായവന്‍, തമസ്സുണ്ടാക്കുന്നവന്‍. തമസ്സ് ഇരുട്ടാണ്. രാഹു സൂര്യനെയോ ചന്ദ്രനെയോ വിഴുങ്ങുമ്പോള്‍ കുറച്ചുനേരത്തേയ്‌ക്ക് ഇരുട്ടു വ്യാപിക്കും. അതുകൊണ്ട് രാഹുവിന് തമസ്സെന്നു നാമം.

729: രാഹുഃ രാഹു എന്ന ഗ്രഹം. ”രഹയതി ഇതി രാഹു” എന്ന് ആചാര്യന്മാര്‍ രാഹുശബ്ദത്തെ വ്യാഖ്യാനിക്കുന്നു. ഉപേക്ഷിക്കുന്നവന്‍ എന്നു പദാര്‍ത്ഥം. സൂര്യചന്ദ്രന്മാരെ ഭക്ഷിച്ചിട്ട് വിട്ടുകളയുന്നതിനാല്‍ ഈ പേര് (727, 728, 729 നാമങ്ങള്‍ ഗുരുവായൂരപ്പനെ രാഹുഗ്രഹത്തിന്റെ രൂപത്തില്‍ സ്തുതിക്കുന്നു)

730: ശിഖിഃ കേതു എന്ന ഗ്രഹം. ശിഖയുള്ളവന്‍ ശിഖി. ശിഖ- ജ്വാല. ജ്വാലയുള്ളവന്‍ എന്നു പദാര്‍ത്ഥം.

731: കേതുഃ കേതു എന്ന ഗ്രഹം. പൂജിക്കപ്പെടുന്നവന്‍ എന്നു പദാര്‍ത്ഥം. കേതുവിന്റെ സ്തിതികൊണ്ടുണ്ടാകുന്ന ഗ്രഹപ്പിഴ മാറുന്നതിന് കേതുവിനെ പൂജിച്ചാല്‍ മതിയാകും.

732: വിരാമദഃ തടസ്സമുണ്ടാക്കുന്നവന്‍. കേതുദശയില്‍ ഏതു സംരംഭം തുടങ്ങിയാലും അതു തടസ്സപ്പെടുമെന്നും കേതുവിനെ പൂജിച്ചാല്‍ തടസ്സങ്ങള്‍ മാറുമെന്നും വിശ്വാസം. (730, 731, 732 നാമങ്ങള്‍ ഗുരുവായൂരപ്പനെ കേതുഗ്രഹത്തിന്റെ രൂപത്തില്‍ സ്തുതിക്കുന്നു.)

733: നഗഗ്രഹസ്വരൂപഃ നവഗ്രഹങ്ങള്‍ സ്വരൂപമായവന്‍. 681 മുതല്‍ 732 വരെ നാമങ്ങള്‍ ഗുരുവായൂരപ്പനെ സൂര്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴന്‍, ശുക്രന്‍, ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ രൂപത്തില്‍ സ്തുതിക്കുന്നു. ഈ ഒന്‍പതു ഗ്രഹങ്ങളും ഗുരുവായൂരപ്പന്റെ ഒന്‍പതു രൂപങ്ങ ളാണ്.

734: ഗ്രഹകോപനിവാരകഃ ഗ്രഹങ്ങളുടെ കോപത്തെ നിവാരണം ചെയ്യുന്നവന്‍. നവഗ്രഹങ്ങളില്‍ ഏതെങ്കിലും ഒന്നോ പലതോ ജാതകന് അനുകൂലമല്ലാത്ത രാശികളില്‍ എത്തുന്നതിനെയാണ് ഗ്രഹകോപമെന്നോ ഗ്രഹപ്പിഴയെന്നോ പറയുന്നത്. ഈ ഗ്രഹങ്ങളെല്ലാം ഗുരുവായൂരപ്പന്റെ രൂപങ്ങളാണെന്നു മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു. ഭഗവാന്റെ കാരുണ്യത്തിനു പാത്രമായാല്‍ ഗ്രഹങ്ങള്‍ ഏതു രാശിയില്‍ നിന്നാലും ഭക്തനു നന്മയേ ഉണ്ടാകൂ. ഗുരാവായൂരപ്പനെ ശരണം പ്രാപിക്കുക. എല്ലാ ഗ്രഹകോപവും ശമിക്കും.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍
Football

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

India

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

World

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.