ഒരു രാജ്യത്ത് മഹത്തുക്കള്‍ എത്രയധികം ജന്മമെടുക്കുന്നുവോ,അത്രയ്‌ക്കും ആ രാജ്യം ഉദ്ധരിക്കപ്പെടും. അതുമാതിരിയുള്ള മഹാന്മാര്‍ തീരെയില്ലാത്ത രാജ്യം മുടിഞ്ഞു. ഒന്നിനുമീതെ കര കയറ്റാന്‍ വയ്യ. അതിനാല്‍, മാനവസമുദായത്തിന് എന്റെ ഗുരുനാഥന്റെ സന്ദേശമിതാണ്. ആത്മനിഷ്ഠ നേടുക, സത്യം സ്വയം സാക്ഷാത്കരിക്കുക, നിങ്ങളുടെ സഹജീവികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പണം ചെയ്യാന്‍ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. സഹോദരസ്‌നേഹത്തെക്കുറിച്ചുള്ള പ്രസംഗങ്ങളെല്ലാം നിര്‍ത്തിയിട്ട് നിങ്ങളുടെ ആര്‍ജ്ജവം പ്രവൃത്തികൊണ്ടു തെളിയിക്കാന്‍ അവിടുന്നാവശ്യപ്പെടുന്നു. സര്‍വസംഗപരിത്യാഗത്തിനുള്ള കാലമായിരിക്കുന്നു. സത്യസന്ദര്‍ശത്തിനുള്ള സമയം വന്നിരിക്കുന്നു. ഇപ്പോഴിനി നിങ്ങള്‍ വിശ്വത്തിലെ സമസ്തസത്യാനേ്വഷണപഥങ്ങളിലുമുള്ള അനുരഞ്ജനസമന്വയം കണ്ടെത്തും.
– സ്വാമി വിവേകാനന്ദന്‍
















