ചിലര്‍ക്ക്, ഭക്ഷണം കഴിക്കണമെന്നും അതില്‍നിന്നും ആനന്ദം ലഭിക്കണമെന്നും ഉറപ്പുണ്ട്. വേറെ ചിലര്‍ക്ക് ഒരുനേരത്തെ ഭക്ഷണം കിട്ടുമെന്നുപോലും ഉറപ്പില്ല. ചിലര്‍ക്ക് സുഖസൗകര്യങ്ങളുള്ള ഒരു വീടുള്ളത് സ്വാഭാവികം. മറ്റു ചിലര്‍ക്ക് മഴ നനയാതെ ഒരു ചെറിയ മേല്‍ക്കൂര കിട്ടുന്നതുപോലും ബുദ്ധിമുട്ടാണ്. ചിലര്‍ക്ക് സുന്ദരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒരു സാധാരണ സംഭവം. മറ്റുചിലര്‍ക്ക് അവരുടെ മാനം കാക്കാന്‍ ഒരു ചെറിയ തുണിക്കഷണം കൊണ്ടു പുതയ്‌ക്കുന്നതുപോലും ഒരു ചെറിയ ചമത്കാരം. അപ്പോള്‍, ചമത്കാരം എന്നാല്‍ എന്ത്? നിങ്ങള്‍ സ്വയം ചോദിക്കൂ. ഞാന്‍ ഭാഗ്യവതിയാണോ? നിങ്ങള്‍ ഓരോരുത്തരും ഇന്ന് ചമത്കാരങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ജീവിതമാകുന്ന ചമത്കാരം ഈശ്വരനാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന ചമത്കാരം. ഇന്ന് നിനക്കുള്ളതെല്ലാം ഒരു ചമത്കാരമാണ്. ഓര്‍ക്കുക ഇന്ന് നീ എന്തൊക്കെക്കൊണ്ടാണ് അനുഗ്രഹിക്കപ്പെട്ടിട്ടുള്ളത്, അവയെല്ലാം നിഷേധിക്കപ്പെട്ട നിന്ദിതരും, ദുഃഖിതരും പീഡിതരും ആയ മനുഷ്യര്‍ വേറെയുണ്ട്. നീ ദൈവത്തോട് കൃതജ്ഞതയുള്ളവളാകൂ! തൃപ്തി ഉളളവളാകൂ! ഉദാരമനസ്‌കയാകൂ. അനുകമ്പയുള്ളവളാകൂ, സഹായിക്കാനുള്ള മനസ്ഥിതി ഉള്ളവളാകൂ, പൊട്ടിയ ഗ്രാമഫോണ്‍ റിക്കാര്‍ഡിനെപ്പോലെ എപ്പോഴും ആവലാതിപ്പെടാതിരിക്കൂ. എന്റെ സവിശേഷമായ പ്രേമോപഹാരങ്ങള്‍ നിങ്ങള്‍ ഏവരും പ്രതേ്യകം അനുഗ്രഹിക്കപ്പെട്ടവരായിരിക്കും. നിന്റെ ഉപഹാരം കണ്ടുപിടിച്ച് അമൂല്യമായി സൂക്ഷിക്കുക.
– സത്യസായി ബാബ
















