Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2014, 08:38 pm IST
in Samskriti

നിത്യപാരായണം 580-ാം ദിവസം

മോക്ഷ: ശീതളചിത്തത്വം ബന്ധ: സന്തപ്തചിത്തതാ

എതസ്മിന്നപി നാര്‍ത്ഥിത്വമഹോ ലോകസ്യ മൂഢതാ

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ പറഞ്ഞുവല്ലോ, ആകാശങ്ങളില്‍ ഞാനൊരു പ്രേതപിശാചായി അലയുകയായിരുന്നു. ആരും എന്നെ കണ്ടില്ല. ദേവന്മാര്‍ എന്റെ നിയന്ത്രണത്തിലായിരുന്നു, എന്നാല്‍ അവര്‍ക്കെന്നെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല.

ഒരു ദിവസം ഞാന്‍ വിചാരിച്ചു. ‘എന്റെ ആഗ്രഹം സഫലമാവട്ടെ, ഈ ദേവജനങ്ങള്‍ക്ക് എന്നെ കാണുമാറാകട്ടെ.’ ആ ആഗ്രഹം ഉടന്‍ നടപ്പിലായി. അവര്‍ എന്നെ കണ്ടു. അവര്‍ക്കിടയില്‍ എന്റെ രൂപഭാവങ്ങളെപ്പറ്റി യുണ്ടായിരുന്ന ധാരണകള്‍ തുലോം വിഭിന്നങ്ങളായിരുന്നു.

എന്റെ വ്യക്തിത്വത്തെപ്പറ്റി അറിയാതിരുന്ന അവരില്‍ ചിലര്‍ വിചാരിച്ചത് ഞാന്‍ ഭൂമിയില്‍ നിന്നും പൊട്ടിമുളച്ചതാണെന്നത്രേ. അവരെന്നെ ‘പാര്‍ത്ഥിവ വസിഷ്ഠന്‍’ എന്ന് വിളിച്ചു. ചിലര്‍ കരുതി ഞാന്‍ സൂര്യകിരണങ്ങളില്‍ നിന്നും ഉണ്ടായതാണെന്ന്. അവരെന്നെ ‘തൈജസവസിഷ്ഠന്‍’ എന്നഭിസംബോധനചെയ്തു. കാറ്റിലൂയലാടി ഞാനെത്തിയതാണെന്ന് കരുതിയ ചിലരെന്നെ ‘വാതവസിഷ്ഠ’നെന്നാണു വിളിച്ചത്. ജലത്തില്‍ നിന്നുമാണെന്റെ ഉദ്ഭവം എന്ന് കരുതിയ ചിലരെന്നെ ‘വാരിവസിഷ്ഠന്‍’ എന്നും വിളിച്ചു.

കാലക്രമത്തില്‍ എനിക്ക് പദാര്‍ത്ഥസഞ്ചയമായ ഒരു സ്തൂലദേഹം കിട്ടി. എന്നെ സംബന്ധിച്ചിടത്തോളം സൂക്ഷ്മദേഹവും സ്ഥൂലദേഹവും തമ്മില്‍ അന്തരമേതുമില്ല. രണ്ടും വാസ്തവത്തില്‍ ബോധം തന്നെയാണല്ലോ. ഇപ്പോള്‍ ഇവിടെയും ഞാന്‍ ആ ശരീരത്തിലൂടെ ഈ പ്രഭാഷണാര്‍ത്ഥം വര്‍ത്തിക്കുന്നു.

ജീവന്മുക്തനായ മുനി ബ്രഹ്മം തന്നെയാകുന്നു. അയാളുടെ ദേഹം ലോലലോലമാണ്. എന്നാല്‍ വിദേഹനായ മുനിയും ബ്രഹ്മമാകുന്നു. ബ്രഹ്മേതരമായി എന്നില്‍ യാതൊരു ധാരണയും ഇല്ല. അതിനാല്‍ വൈവിദ്ധ്യങ്ങളായ കാര്യങ്ങള്‍ ചെയ്യുമ്പോഴും എന്നില്‍ ബ്രഹ്മബോധം അവസാനിക്കുന്നതേയില്ല. സ്വപ്‌നം കാണുന്നവന് അജനും അമൂര്‍ത്തവുമായ സ്വപ്‌നവസ്തു എപ്രകാരം യാഥാര്‍ത്ഥ്യമാണോ അപ്രകാരം ഈ ലോകവും പദാര്‍ഥങ്ങളും എനിക്കും യാഥാര്‍ത്ഥ്യമാണ്.

ഈ സൃഷ്ടികളുടെയെല്ലാം നിജസ്ഥിതി അത് തന്നെ. സത്യമെന്ന മട്ടില്‍ പ്രശോഭിതമായി കാണപ്പെടുന്നുവെങ്കിലും അവ ഒരിക്കലും സൃഷ്ടമായിട്ടുണ്ടായിരുന്നിട്ടില്ല.

ലോലലോലനായ സൂക്ഷ്മശരീരിയായ വസിഷ്ഠന്‍ എന്നൊരാളെപ്പറ്റി നിങ്ങള്‍ക്കെല്ലാമുള്ള ധാരണകള്‍ ഘനീഭവിച്ച് ഞാന്‍ നിങ്ങളുടെ മുന്നിലിപ്പോള്‍ മൂര്‍ത്തമായിരിക്കുന്നു. എന്നാല്‍ ഇതെല്ലാം പൂര്‍ണ്ണനിശ്ശൂന്യത മാത്രമാണ്. ഈ ധാരണകള്‍ എല്ലാം സൃഷ്ടാവിന്റെ മനസ്സില്‍ ഉണ്ടായവ മാത്രമാണ്.

നിങ്ങളുടെ ബോധത്തില്‍ ‘ഞാന്‍’, ‘നീ’, മുതലായ സങ്കല്‍പ്പങ്ങള്‍ ഉറച്ചുപോയിരിക്കുന്നു. എന്നാല്‍ അവയെപ്പറ്റി ഗവേഷണം ചെയ്യാന്‍ നിങ്ങളിതുവരെ പരിശ്രമിച്ചിട്ടില്ല. അവയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയാല്‍, അവയുടെ സ്വരൂപമെന്തെന്നു മനസ്സിലാക്കിയാല്‍ അവ പൊടുന്നനേ അപ്രത്യക്ഷമാകുന്നു. സത്യം വെളിവാകുമ്പോള്‍ സൃഷ്ടിയെന്ന മിഥ്യ മരുമരീചികയില്‍നിന്നും ജലമെന്നപോലെ പോലെ എങ്ങോ പോയിമറയും.

വാസ്തവത്തില്‍ യോഗവാസിഷ്ഠമെന്ന മഹാരാമായണം പഠിക്കുന്നതോടെ ഒരുവനില്‍ അനായാസം ഈ സത്യസാക്ഷാത്ക്കാരം നിറവാകും. എന്നാല്‍ മോക്ഷം ലക്ഷ്യമാക്കാത്തവന്‍ വെറും കീടമാണ്. അവനെ മനുഷ്യനെന്ന് വിളിക്കാന്‍ വയ്യ. മോക്ഷത്തിന്റെ ആനന്ദവും അജ്ഞതയില്‍ നിന്നുളവാകുന്ന ദുഖവും സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. മഹാരാമായണം പഠിക്കുന്നതിലൂടെ പരമപ്രശാന്തിയില്‍ എത്തിച്ചേരാം.“മുക്തി, അന്ത:ശീതളിമയെ പ്രദാനം ചെയ്യുന്നു. എന്നാല്‍ ബന്ധനം മാനസീകമായ പിരിമുറുക്കവും തദ്ജന്യമായ കൊടുംചൂടുമാണ് നല്‍കുന്നത്. ഇക്കാര്യം അറിഞ്ഞിട്ടും മനുഷ്യന്‍ മോക്ഷത്തിനായി പ്രവര്‍ത്തിക്കുന്നില്ല. എത്ര മൂഢമതികളാണീ ജനങ്ങള്‍!”

ഇന്ദ്രിയസുഖാനുഭവങ്ങള്‍ക്കായുള്ള അദമ്യമായ ആഗ്രഹം അവരെ കീഴ്‌പ്പെടുത്തുന്നു. എന്നാല്‍ അങ്ങനെയുള്ളവര്‍ക്കുപോലും ഈ ശാസ്ത്രം പഠിക്കുന്നതിലൂടെ മോക്ഷത്തിനായുള്ള ആഗ്രഹം വളര്‍ത്തിയെടുക്കാനാകും.

ഏഴാം ദിവസം അവസാനിക്കേ, സഭ പിരിഞ്ഞു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍
Football

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

India

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

World

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.