തന്റെ ബാഹ്യശക്തിയുടെ രൂപാന്തരണമായ പ്രപഞ്ചം മുഴുവന്‍ ഭഗവാന്‍ കൃഷ്ണന്‍ അദ്ദേഹത്തിന്റെ അനാവിഷ്‌കൃതമായനിര്‍വ്യക്തിക രൂപത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. അതിനാല്‍ ഭൗതികപ്രപഞ്ചത്തിലെ ജീവാത്മാക്കളെല്ലാം അദ്ദേഹത്തിന്റെ ശക്തികളില്‍ സ്ഥിതിചെയ്യുന്നു.ശക്തിക്ക്, ഒരു ശാക്തികപ്രഭവമില്ലാതെ, സ്വയം നിലനില്‍ക്കാനാവില്ല. ഇപ്രകാരം ഭൗതികശക്തിയും പരമശക്തനായ ഭഗവാന്‍ കൃഷ്ണനും തത്ത്വത്തില്‍ ഒന്നുതന്നെയാണ്. എന്നാല്‍ ശക്തന്‍ തന്റെ ശക്തിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വളരെ അകറ്റപ്പെട്ടിരിക്കുന്നു. ജീവന്‍ പ്രാന്തീയമാകയാല്‍, ഭഗവാന്റെ ബാഹ്യശക്തിയുടെ പ്രത്യക്ഷത്തെയോ, അതായത് ഭൗതികലോകം അഥവാ ഭഗവാന്റെ തന്നെ ശ്രേഷ്ഠമായ ആന്തരികശക്തിയുടെ വികസനമായ ആധ്യാത്മികലോകത്തേയോ സേവിക്കാന്‍ ആഗ്രഹിക്കുന്നു.
– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍
















