ആഗ്രഹമില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല. എന്നാല്‍ ആഗ്രഹങ്ങള്‍ ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരിക്കണം. സമൂഹത്തിന്റെയും പ്രകൃതിയുടെയും താളലയത്തിനു ധര്‍മ്മബോധത്തോടെയുള്ള ജീവിതം അത്യന്താപേക്ഷിതമാണ്. ആദ്ധ്യാത്മികതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇതു സാദ്ധ്യമാകൂ. വണ്ടി ഓടിക്കാനുള്ളതാണു റോഡ്. എന്നാല്‍ അവിടെ പാലിക്കേണ്ട ഒരു ധര്‍മ്മമുണ്ട്. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കണം. വേഗത നിയന്ത്രിക്കണം. ഇതെല്ലാം മറന്നു പരസ്പരം മത്സരിച്ചും വണ്ടിയോടിച്ചാല്‍ അത് അപകടത്തില്‍ കലാശിക്കാം. അതു മറ്റുള്ളവരെയും ബാധിക്കാം. അതുകൊണ്ട് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ പിഴ അടയ്‌ക്കേണ്ടിവരും. അവര്‍ക്കു ശിക്ഷ ലഭിക്കേണ്ടത് ആവശ്യമാണ്. എങ്കിലേ, റോഡിലെ ധര്‍മ്മം നിലനിര്‍ത്താന്‍ കഴിയൂ. അങ്ങനെ മാത്രമേ നമുക്കും മറ്റുള്ളവര്‍ക്കും സുരക്ഷിതത്വം ഉണ്ടാകൂ.
– മാതാ അമൃതാനന്ദമയി ദേവീ
















