Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍: ഒന്നര ലക്ഷത്തിലധികം പേരെ സൈന്യം രക്ഷപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2014, 12:55 pm IST
inIndia

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നൂറ് വര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തില്‍പ്പെട്ട 1.50.000 പേരെ സൈന്യവും ദേശീയ ദുരന്തനിവാരണസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. സമാനതകളില്ലാത്ത ദുരന്തമാണ് കശ്മീരില്‍ പ്രത്യേകിച്ച് ശ്രീനഗറില്‍ സംഭവിച്ചിരിക്കുന്നതെന്ന് കേന്ദ്ര ശാസ്ത്ര പരിസ്ഥിതി വിഭാഗം പറയുന്നത്.

ജലശുദ്ധീകരണ പ്ലാന്റുകള്‍, ക്‌ളോറിന്‍ ഗുളികകള്‍, ഇന്ധനം എന്നിവ ദുരന്തമേഖലയില്‍ എത്തിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലാകപ്പെട്ട ജനങ്ങളെ രക്ഷപ്പെടുത്തുന്നതിന് കമാന്‍ഡോകള്‍ കഠിനപരിശ്രമത്തിലാണ്. ആയിരക്കണക്കിന് പേരെയാണ് വിമാനങ്ങളില്‍ രക്ഷപ്പെടുത്തുന്നത്.

വായുസേനയുടെ 89 വിമാനങ്ങളും ഹെലികോപ്ടറുകളുമാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 30,000 കരസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. 21,000 സൈനികര്‍ ശ്രീനഗറിലും 9000 സൈനികര്‍ ജമ്മുവിലുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വെള്ളവും ഭക്ഷണവും സൈന്യം വന്‍തോതില്‍ വിതരണം ചെയ്യുന്നുണ്ട്. 2,98,000 ലിറ്റര്‍ വെള്ളവും 31,500 ഭക്ഷണ പൊതികളും 533 ടണ്‍ പാചകം ചെയ്ത ഭക്ഷണവും ദുരന്തമേഖലയില്‍ വിതരണം ചെയ്തു.

8200 കമ്പിളി പുതപ്പുകളും ആയിരം കൂടാരങ്ങളും ദുരന്തമേഖലയില്‍ ഒരുക്കിയിരുന്നു. സൈന്യത്തിന്റെ 80 മെഡിക്കല്‍ സംഘങ്ങള്‍ പൂര്‍ണ്ണതോതില്‍ സേവന രംഗത്തുണ്ട്. അവന്തിപ്പൂര്‍, പത്താന്‍, അനന്തനാഗ്,പഴയ എയര്‍ഫീല്‍ഡ് എന്നിവിടങ്ങളില്‍ നാല് താല്‍ക്കാലിക ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ട് 21,500 ലധികം പേര്‍ക്ക് ചികിത്സ നല്‍കുകയുണ്ടായി. ഒരു താല്‍ക്കാലിക ആശുപത്രികൂടി ശ്രീനഗറില്‍ ഒരുക്കുന്നുണ്ട്. ദല്‍ഹിയില്‍ നിന്നും 19 ടണ്‍ മരുന്നുകളും മറ്റ് ആരോഗ്യരക്ഷാ സംവിധാനങ്ങളും ജമ്മുകശ്മീരില്‍ എത്തിച്ച് വിതരണം ചെയ്തു. ഹൈദ്രബാദ്, അഹമ്മദാബാദ്, ദല്‍ഹി, അമൃതസര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍നിന്നും കമ്പിളി പുതപ്പുകളും കുപ്പിവെള്ളവും ഭക്ഷണപ്പൊതികളും ദുരന്തമേഖലയില്‍ വിതരണം ചെയ്തു.

ഹെലികോപ്ടറുകള്‍ 1379 റൗണ്ട് പറന്ന് രക്ഷാസാധനങ്ങള്‍ എത്തിച്ചു. 1799 ടണ്‍ രക്ഷാസാധനങ്ങള്‍ എയര്‍ഫോഴ്‌സ് താഴേക്ക് ഇട്ടുകൊടുത്തു. നേവല്‍ മറൈന്‍ കമാന്‍ഡോകളും സൈന്യത്തെ സഹായിക്കാനായി സാറ്റാലൈറ്റ് ഫോണ്‍, വായുനിറക്കാവുന്ന റബറൈസ്ഡ് ബോട്ടുകളും വെള്ളം പമ്പുചെയ്യുന്നതിനുള്ള മോട്ടറുകളും മറ്റ് സംവിധാനങ്ങളുമായി രംഗത്തുണ്ട്.

തൊണ്ണൂറിലധികം ബോട്ടുകളില്‍ ശ്രീനഗറില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നു. കരസേനയുടെ 224 ബോട്ടുകളും   ദേശീയ ദുരന്തനിവാരണ സേനയുടെ 148 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. സൈന്യം ശ്രീനഗറിലും ജമ്മുമേഖലയിലും 19 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 13ടണ്‍ ജലശുദ്ധീകരണ ഗുളികകളും ആറ് വെള്ളശുചീകരണ പ്ലാന്റുകളും ശ്രീനഗറില്‍ എത്തിച്ചിട്ടുണ്ട്. ശുദ്ധീകരിച്ച 1.2ലക്ഷം കുപ്പിവെള്ളം ഓരോദിവസവും വിതരണം ചെയ്യുന്നു.

രണ്ട് ജലശുദ്ധീകരണ പ്ലാന്റും ഏഴ് ലക്ഷം ക്‌ളോറിന്‍ ഗുളികകളും ഇന്നലെ ദല്‍ഹിയില്‍ നിന്നും എത്തിച്ചു. എഞ്ചിനിയറിങ് സംവിധാനങ്ങളും വിശാഖപട്ടണത്ത് നിന്നും വെള്ളം വലിക്കുന്ന പമ്പുകളും ദുരന്തമേഖലയില്‍ എത്തിച്ചിട്ടുണ്ട്.  വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സൈന്യത്തിനൊപ്പം ബിഎസ്എന്‍എല്ലും സ്വകാര്യ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഊര്‍ജ്ജ ആവശ്യത്തിനായി 22,000 ലിറ്റര്‍ ഇന്ധനം അമ്പാലയില്‍ നിന്നും താഴ്‌വരയില്‍ എത്തിച്ചിട്ടുണ്ട്.

അതിര്‍ത്തി റോഡ് ഓര്‍ഗനൈസേഷന്റെ 5700 പേരടങ്ങിയ അഞ്ച് പ്രത്യേക സംഘവും സേവനരംഗത്തുണ്ട്. റോഡുകളിലെ തടസ്സങ്ങള്‍ നീക്കി ഗതാഗത സൗകര്യ മൊരുക്കലാണ് ഇവരുടെ ദൗത്യം.  172 കിലോ മീറ്റര്‍ ജമ്മു-ശ്രനഗര്‍ ഹൈവേ റോഡ് ഇവര്‍ ശരിയാക്കി. രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി ദല്‍ഹിയില്‍ അപ്പപ്പോള്‍ വിലയിരുത്തി വേണ്ട നടപടികള്‍ കൈകൊള്ളുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.