Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജനിമൃതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2014, 06:16 am IST
in Samskriti

ചിന്താരത്‌നം

അന്നന്നു ജനിക്കയുമന്നന്നു മരിക്കയു-

മിങ്ങനെ പലജന്മം കഴിഞ്ഞു നമുക്കെടോ!

അന്നുള്ള ശരീരവുമിന്നുള്ള ശരീരവു-

മൊന്നുപോലിരിക്കയില്ലെന്നതുമല്ല പാര്‍ത്താല്‍

അന്നുള്ള സുഖദുഃഖമിന്നവണ്ണമെന്നൊരു

സന്ദേഹം പോലുമനുഭൂതമെന്നറിയാമോ?

കര്‍മ്മങ്ങള്‍ പോലെയനുഭവിച്ചെന്നല്ലാതൊരു

നിര്‍ണ്ണയം വിചാരിച്ചാല്‍ തോന്നുന്നില്ലല്ലോ ചെറ്റും.

ഇനിമേല്‍ ജന്‍മമുണ്ടോ ഇല്ലയോയെന്നും പുന-

രെങ്ങനെ ജനിക്കുന്നുവെന്നും കാണുന്നില്ലാരും

എന്നാലു ഗുരുകൃപ കൊണ്ടിഹ നമുക്കിപ്പോള്‍

വന്നിതു ജനിമൃതിനാശമായിരിപ്പോരു

ബ്രഹ്മാനന്ദപ്രാപ്തിക്കു നേര്‍വഴി കാട്ടീടുന്ന

നിര്‍മ്മലമായോരാത്മജ്ഞാനമെന്നതു മൂലം

രാഗദ്വേഷാദിദേഹാദ്യവസ്ഥാത്രയങ്ങളും

മോഹസാധനങ്ങളാം ഗേഹവിത്താദികളും

ലോകവും ചരാചരജാതിയും ലൗകീകവും

ശോകസന്തോഷസുഖദുഃഖഭോഗാദികളും

ഒക്കെയും മിഥ്യാഭൂതം സംസാരോത്ഭവമെന്നു

ചിത്തത്തിലുറച്ചു സത്യസ്വരൂപനായീടും

ആത്മാവെയറിഞ്ഞുതാനാത്മാവായിരുന്നാലു-

മാത്മാവാകുന്നതഖിലാണ്ഡവുമെന്നു നന്നായ്

ബുദ്ധിയിലുറച്ചു കണ്ടറിഞ്ഞു സുഷുപ്തൗ ചാ-

പ്യുത്ഥായ ശിവതുര്യം പ്രാപിച്ചു ശിവനായി

പരജാഗ്രത്തില്‍ പുക്കുപരമാര്‍ത്ഥത്തെക്കണ്ടു

പരമാനന്ദമായിട്ടിരിക്ക ശുഭാത്മികേ!

ആശയം:- അന്നന്നു ജനിക്കുകയും അന്നന്നു മരിക്കുകയും ചെയ്തുകൊണ്ട് നമുക്ക് പലജന്മങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതായത് കര്‍മ്മഫലങ്ങളായ പ്രാരബ്ധം അനുഭവിക്കാനായി പല കാലങ്ങളിലായി ജനനമരണങ്ങള്‍ ആവര്‍ത്തിച്ച് പലജന്മങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു. ഓരോരോ ജന്മത്തിലും ഉണ്ടായിരുന്ന ശരീരങ്ങളും ഒന്നുപോലിരിക്കുന്നില്ല. ആകൃതിയലും പ്രകൃതിയിലും വ്യത്യാസം വരാം. പുരുഷനായിരുന്നത് സ്ത്രീ ശരീരമാകാം, മറിച്ചുമാകാം. അന്നുണ്ടായിരുന്ന സുഖദുഃഖങ്ങള്‍ തന്നെ ഇപ്പോഴുള്ളത് എന്നതും ശരിയല്ല. ഓരോ ജന്മത്തിലും കര്‍മ്മാനുസൃതം ലഭിക്കുന്ന സുഖദുഃഖങ്ങളും വ്യത്യസ്തമാണ്. ആ ശരീരങ്ങളും സുഖദുഃഖങ്ങളും എങ്ങനെയുള്ളതായിരുന്നുവെന്ന് നമുക്ക് അല്പം പോലും ഊഹിക്കാന്‍ സാധിക്കുകയില്ല. അന്നന്നുണ്ടായത് അന്നന്ന് അനുഭവിക്കുന്നുവെന്നു മാത്രം.

നമുക്കിനിമേല്‍ ജന്മമുണ്ടോ ഉണ്ടെങ്കില്‍ എങ്ങനെ ജനിക്കും എന്നൊന്നും ആരും ചിന്തിക്കുന്നില്ല. എന്നാലും ഗുരുവിന്റെ അനുഗ്രഹം കൊണ്ട് ജനിമൃതി നാശമായിരിക്കുന്നതായ ബ്രഹ്മാനന്ദം പ്രാപിക്കുന്നതിന് നേരായ വഴി തെളിഞ്ഞിരിക്കുന്നു. നിര്‍മ്മലമായ ആത്മജ്ഞാനം കൊണ്ടാണ് ഇങ്ങനെ വഴിതെളിഞ്ഞത്. രാഗദ്വേഷാദി വൃത്തികളും ദേഹവും അതിന്റെ ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥാത്രയങ്ങളും, മോഹത്തിനു കാരണമായിരിക്കുന്ന ധനം ഗൃഹം തുടങ്ങിയവയും ഈ ലോകവും, ഇതിലെ ചരാചരങ്ങളായ ജീവികളും, ലോകജീവിതവും, അതില്‍ നിന്നുണ്ടാകുന്ന സന്തോഷവും, ശോകവും സുഖവും ദുഃഖവും, ഭോഗങ്ങളുമെല്ലാം മായയില്‍ നിന്നുണ്ടായ സംസാരത്താല്‍ തോന്നുന്നതാണെന്നും മനസ്സുകൊണ്ട് നന്നായി ഉറയ്‌ക്കണം. സത്യസ്വരൂപനായ ആത്മാവിനെപ്പറ്റി പഠിച്ച് നന്നായി ബോധിക്കണം. താന്‍ തന്നെ ആത്മാവ് എന്നും അത് എങ്ങും അഖിലത്തിലും നിറഞ്ഞിരിക്കുന്നതാണെന്നും ബുദ്ധികൊണ്ട് മനനം ചെയ്തുറപ്പിക്കണം. ഉറക്കത്തില്‍ നിന്നുണര്‍ന്നവനെപ്പോലെ നാലാമത്തെ അവസ്ഥയായ തുരീയനിലപ്രാപിച്ച് ശിവനുമായി താദാത്മ്യം പ്രാപിക്കണം. അങ്ങനെ ശിവലോകംപ്രാപിച്ച് ശിവനില്‍ വിലയം പ്രാപിക്കണം. ആ സമയത്ത് പരമാര്‍ത്ഥവസ്തുവിനെ കാണാന്‍ കഴിയും. അതു തന്നെയാണ് സാക്ഷാല്‍ക്കാരം. അതുതന്നെയാണ് പരമാനന്ദപ്രാപ്തി. അതുതന്നെയാണ് മുക്തിയും. പിന്നീട് സംസാര ദുഃഖങ്ങളോ പ്രാരബ്ധമോ ബാധിക്കാതെ എല്ലാം ശിവസ്വരൂപത്തില്‍ വിലയിക്കും. ഹേ ശുഭാത്മികേ, നിനക്ക് അങ്ങനെ നിത്യാനന്ദം അനുഭവിച്ചുകൊണ്ടിരിക്കാം.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.