Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2014, 07:25 pm IST
inSamskriti

നിത്യപാരായണം 578-ാം ദിവസം

ജനോ ജരഢഭേദത്വാന്ന സങ്കല്‍പ്പാര്‍ത്ഥഭാജനം

സ ഏഷ ജീര്‍ണ്ണഭേദത്വാത്സത്യകാമത്വഭാജനം

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ മഹര്‍ഷിയോടിങ്ങനെ പറഞ്ഞു: അങ്ങയുടെ കഥ കേട്ടിട്ട് അങ്ങ് ആ പര്‍ണ്ണശാലയില്‍ത്തന്നെ തുടര്‍ന്നും ജീവിക്കണം എന്നാണെനിക്ക് പറയാനുള്ളത്. എഴുന്നേല്‍ക്കൂ, നമുക്ക് സിദ്ധപുരുഷന്മാരുടെ ഉത്തമലോകങ്ങളില്‍ വിഹരിക്കാം. നമുക്കൊരോരുത്തര്‍ക്കും അവരവര്‍ക്ക് ഉചിതമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നതാണല്ലോ അഭികാമ്യമായുള്ളത്. അങ്ങനെ നമ്മുടെ മനസ്സിന് വ്യതിചലനമില്ലാതെ ഏകാഗ്രമായിരിക്കാം.

ഞങ്ങള്‍ ആകാശത്തുയര്‍ന്നുപൊങ്ങി പരസ്പരം ആദരവര്‍പ്പിച്ച് അവരവരുടെ വഴിക്ക് പിരിഞ്ഞു.

രാമന്‍ ചോദിച്ചു: അങ്ങയുടെ ദേഹം ഭൂമിയില്‍ പൊടിഞ്ഞു ജീര്‍ണ്ണമായിത്തീര്‍ന്നിരുന്നുവല്ലോ. അപ്പോള്‍പ്പിന്നെ ഏതു ദേഹത്തിലാണ് അങ്ങ് സിദ്ധലോകത്ത് പാറിനടന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ദേവരാജാവായ ഇന്ദ്രന്റെ നഗരിയില്‍ ചെന്നപ്പോള്‍ എനിക്ക് ആകാശദേഹമായിരുന്നതിനാല്‍ ആര്‍ക്കുമെന്നെ കാണാന്‍ കഴിഞ്ഞില്ല. എന്നെയാര്‍ക്കും തൊടാനോ പിടിക്കാനോ കഴിഞ്ഞിരുന്നില്ല. ഞാന്‍ ഒരു ചിന്താശകലം പോലെ ശുദ്ധസങ്കല്‍പ്പസമ്പന്നമായിരുന്നു. ഇത് സ്വപ്‌നത്തില്‍ സൃഷ്ടിക്കപ്പെടുന്ന വസ്തുദേഹാദികളെപ്പോലെയാണ്. അത്തരം സ്വപന്‌സൃഷ്ടികളുണ്ടാക്കാന്‍ പിണ്ഡമുള്ള പദാര്‍ത്ഥങ്ങള്‍ വേണ്ടല്ലോ.

ഇതെല്ലാം അസംഭാവ്യം എന്ന് തള്ളിക്കളയുന്നവര്‍ സ്വപ്‌നാനുഭവത്തെ തള്ളിക്കളയുന്നവരാണ്. അത്തരം സുവിദിതമായ അനുഭവങ്ങളെ തള്ളിക്കളയുന്നവരെ നമുക്കവഗണിക്കാം. എനിക്ക് മറ്റുള്ളവരെ, പ്രത്യേകിച്ചും ഭൗതികദേഹമുള്ളവരെ കാണാന്‍ കഴിഞ്ഞിരുന്നു. അവര്‍ക്ക് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല.

രാമന്‍ വീണ്ടും ചോദിച്ചു: അപ്പോള്‍ ആ ഋഷിക്ക് അങ്ങയെ കാണാന്‍ സാധിച്ചതെങ്ങിനെ?

വസിഷ്ഠന്‍ പറഞ്ഞു: ഞങ്ങളെപ്പോലുള്ളവര്‍ക്ക് സ്വാഭീഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. യാതൊന്നും ഞങ്ങളുടെ ഇഛകൂടാതെ സംഭവിക്കുകയില്ല. ലൗകികജീവിതത്തില്‍ ആണ്ടുമുങ്ങിയവര്‍ മാത്രമേ തങ്ങളിലെ ആതിവാഹികനെ (സൂക്ഷ്മദേഹം) ക്ഷണനേരത്തെയ്‌ക്കെങ്കിലും മറക്കുകയുള്ളു. ‘ഈ ഋഷി എന്നെ കാണട്ടെ’ എന്ന് ഞാന്‍ ചിന്തിച്ചപ്പോള്‍ അദ്ദേഹം എന്നെ കണ്ടു.

“വിഭജനാത്മകമായ ദൃഷ്ടി ഉള്ളില്‍ വേരൂന്നിയവര്‍ക്ക് അവരവരുടെ ഇഛകളെ സാക്ഷാത്ക്കരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ആ മുനിയെപ്പോലെ ഭേദചിന്തയില്ലാത്തവര്‍ക്ക് അഭീഷ്ടസിദ്ധി ക്ഷിപ്രസാദ്ധ്യമത്രേ.”

മനോസുതാര്യതയുള്ള സിദ്ധപുരുഷന്മാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിപുണതയുള്ളതാക്കാന്‍ സാധിക്കും.

ഇനി കഥയിലേയ്‌ക്ക് തിരിച്ചു വരാം. ഞാന്‍ ആകാശദേശങ്ങളില്‍ ഒരു പ്രേതപിശാചുക്കളെപ്പോലെ പാറിപ്പറന്നു നടന്നു.

രാമന്‍ ചോദിച്ചു: ഭഗവന്‍, വാസ്തവത്തില്‍ പ്രേതപിശാചുക്കള്‍ ഉണ്ടോ?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, പിശാചുക്കള്‍ ഈ ലോകത്തുണ്ട്. അവര്‍ എന്താണെന്നും അവര്‍ എന്ത് ചെയ്യുന്നുവെന്നും ഞാനിനി പറയാം. ഒരു ചോദ്യം ചോദിക്കുമ്പോള്‍ അതിനുചിതമായ ഉത്തരങ്ങള്‍ നല്‍കാത്തവന്‍ നല്ലൊരു ഗുരുവല്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.