Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വേദവിദ്യാ പ്രതിഷ്ഠാന്റെ വേദഭാഷ്യ പ്രകാശനവും മഹര്‍ഷി ദയാനന്ദ പുരസ്‌കാര സമര്‍പ്പണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2014, 10:45 am IST
in Ernakulam

കൊച്ചി: അങ്കമാലി മഞ്ഞപ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേദവിദ്യാ പ്രതിഷ്ഠാന്റെ ആഭിമുഖ്യത്തില്‍ യജുര്‍വേദത്തിന് വേദോദ്ധാരകനും മഹര്‍ഷിയുമായിരുന്ന ദയാനന്ദ സരസ്വതി ഹിന്ദിയില്‍ രചിച്ച ഭാഷ്യത്തിന്റെ മലയാള പരിഭാഷ പ്രകാശനം സപ്തംബര്‍ 13ന് നടക്കും. ബഹുഭാഷാ നിരൂപകനും, വേദ പണ്ഡിതനുമായിരുന്ന കീഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ റാണി ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി, കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയിലെ വേദഗവേഷക വിദ്യാര്‍ത്ഥിനി രേവതിക്ക് നല്‍കിയാണ് യജുര്‍വേദ ഭാഷ്യ പ്രകാശനം നടത്തുന്നത്.

വേദവിദ്യാ പ്രതിഷ്ഠാന്റെ ആചാര്യന്‍ സ്വാമി ദര്‍ശനാനന്ദസരസ്വതി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമാന്‍ ഡോ. ജി മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചാബ് സര്‍വകാലാശാല ചരിത്ര വിഭാഗം മുന്‍ മേധാവി പ്രഫ. രാജേന്ദ്ര ജിജ്ഞാസു മുഖ്യപ്രഭാഷണം നടത്തും. ഹോഷംഗാബാദ് ആര്‍ഷ ഗുരുകുലത്തിന്റെ കുലപതി സ്വാമി ഋതസ്പതി പരിവ്രാജക്, ഡോ. അശോക് ആര്യ, വിഎച്ച്പി അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.വി. മദനന്‍, മഞ്ചേരി വിവേകാനന്ദ വിജ്ഞാന കേന്ദ്രം പ്രസിഡന്റ് കെ.ആര്‍. ഭാസ്‌ക്കരപിള്ള, എന്നിവര്‍ ആശംസ അര്‍പ്പിക്കും.

തുടര്‍ന്ന് ഉച്ചയക്ക് 2.30ന് നടക്കുന്ന വേദസമീക്ഷയില്‍ കേരളത്തിന്റെ വേദാലാപന പരമ്പര്യത്തെക്കുറിച്ച് ഡോ. സി.എം. നീലകണ്ഠന്‍ പ്രബന്ധം അവതരിപ്പിക്കും. വേദവിദ്യാപ്രതിഷ്ഠാന്റെ പ്രസിഡന്റ് ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി മോഡറേറ്ററായിരിക്കും. വേദപണ്ഡിതന്മാരായ വടക്കുമ്പാട്ട് നാരായണനും കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിയും വിശകലനം നടത്തും. വൈകീട്ട് 5ന് ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍ കൂത്ത് അരങ്ങേറും.

സപ്തംബര്‍ 14ന് നടക്കുന്ന ചടങ്ങില്‍ വേദവിദ്യാ പ്രതിഷ്ഠാന്റെ രണ്ടാമത് മഹര്‍ഷി ദയാനന്ദ പുരസ്‌കാരം പ്രൊഫ രാജേന്ദ്ര ജിജ്ഞാസുവിന് സമര്‍പ്പിക്കും. ഡോ. ധര്‍മരാജ് അടാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ദിലീപ് കുമാര്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. സ്വാമി ഋതസപ്തി പരിവ്രാജക്, അജ്മീറിലെ പരോപകാരിണി സഭ’ ജനറല്‍ സെക്രട്ടറി ആചാര്യ ധര്‍മവീര്‍ ശാസ്ത്രി, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എ.വി. രാധാകൃഷ്ണ വൈദിക് എന്നിവര്‍ ആശംസ അര്‍പ്പിക്കും.

തുടര്‍ന്ന് ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന വേദസമീക്ഷിയില്‍ വേദവും പാരിസ്ഥിതിക പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി പ്രബന്ധം അവതരിപ്പിക്കും. ഡോ. പി.വി. നാരായണന്‍, ഡോ. കെ.പി. ശ്രീദേവി, ആചാര്യ ധര്‍മവീര്യ ശാസ്ത്രി, ഗോപാലകൃഷ്ണ വൈദിക് തുടങ്ങിയവര്‍ വിശകലനം നടത്തും. ദര്‍ശനാചാര്യ വേണുഗോപാല്‍ മോഡറേറ്ററായിരിക്കും. വൈകീട്ട് 5ന് ഡോ. പ്രീതി സതീഷ് അവതരിപ്പിക്കുന്ന സംഗീത സദസ്സോടെ വേദസമീക്ഷ സമാപിക്കുമെന്ന് സെക്രട്ടറി എ.ടി. രഘുനാഥ്, ആചാര്യന്‍ സ്വാമി ദര്‍ശനാനന്ദ സരസ്വതി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

പുതിയ വാര്‍ത്തകള്‍

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.