Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2014, 08:08 pm IST
in Samskriti

ബുദ്ധ്യുപാധികളോടുകൂടിയല്ലെന്നാകിലും

തത്ത്വാര്‍ത്ഥ പ്രബോധമില്ലാതവര്‍ക്കെല്ലാനാളും.

ഭുക്തിയും സുഷുപ്തിയും മൈഥുനവിഹാരവും

വൃത്തികളൊന്നുപോലെ തോന്നീടുമജ്ഞാനത്താല്‍

വൃത്തികളിവ നാലും സകലജീവാക്കള്‍ക്കും

നിത്യവൃത്തികളായി വിധിച്ചിട്ടുള്ളൊന്നല്ലോ

മനുഷ്യാനന്ദം മുതല്‍ പതിനൊന്നാനന്ദമു-

ണ്ടനിത്യമതൊക്കെയും മായാബന്ധനമല്ലോ

സംസാരമുണ്ടാക്കുവാനുള്ളോന്നാകയാലതില്‍

കിം സുഖമെന്നു നിനയാതവര്‍ക്കെല്ലാനാളും

സുഷുപ്ത്യാനന്ദമനിത്യാനന്ദം മായതങ്കല്‍

ലയിക്കുമതുകൊണ്ടജ്ഞാനവുമനുഭവം.

ആശയം:- ബുദ്ധിയുടെ ഉപാധികളില്ലെങ്കിലും തത്ത്വാര്‍ത്ഥ ബോധം കിട്ടാത്തവര്‍ക്ക് എന്നും സുഖമായി ഭക്ഷണം കഴിക്കലും അതു കഴിഞ്ഞ് സുഖമായ ഉറക്കവും പിന്നെ മൈഥുനവും തുടങ്ങിയ വൃത്തികള്‍ ആവര്‍ത്തിച്ച് അതാണു സുഖമെന്ന് അജ്ഞാനം നിമിത്തം കരുതുന്നു. സുഖഭോഗവസ്തുക്കള്‍ സമ്പാദിക്കലും അനുഭവിക്കലും മാത്രം ജീവിതലക്ഷ്യമായി ധരിക്കുന്നു. ആഹാരം- നീഹാരം- നിദ്ര- മൈഥുനം ഇവനാലുമാണ് സകലജീവികള്‍ക്കും ധര്‍മ്മമായി നിശ്ചയിച്ചിട്ടുള്ളത്. മനുഷ്യാനന്ദം മുതല്‍ പതിനൊന്ന് പ്രകാരത്തില്‍ ആനന്ദമുള്ളതൊക്കയും അനിത്യവും മായാബന്ധം കൊണ്ടുണ്ടാകുന്നുവെന്നും മനസ്സിലാക്കുക. മായാബന്ധനം സംസാരത്തെ ഉണ്ടാക്കുന്നാകയാല്‍ അതിലെന്തുസുഖം എന്നു വിചാരിക്കാത്തവര്‍ക്ക് സുഷുപ്ത്യാനന്ദം അനിത്യാനന്ദമായിത്തന്നെയിരിക്കും. അവര്‍ക്ക് ശാശ്വതമായ ആനന്ദപ്രാപ്തി ഉണ്ടാകുന്നില്ല എന്നര്‍ത്ഥം. കാരണം മായയില്‍ നിന്നു ജനിക്കുന്ന ഈ ആനന്ദം മായയില്‍ ലയിക്കുന്നു, ആ മായ നിലനില്‍ക്കുന്നിടത്തോളം കാലം ശാശ്വതമായ മുക്തി ലഭിക്കുകയില്ല. അതിനാല്‍ ആനന്ദാനുഭവമായ സുഷുപ്ത്യാനന്ദം മുക്തി കൊണ്ടു നേടുന്ന ആനന്ദമായി ഭവിക്കുന്നില്ല. സംസാരം എന്നുവരെ നിലനില്‍ക്കുമോ അതുവരെ മായയുമുണ്ട്. മായതന്നെയാണ് സംസാരത്തിനു കാരണം. രോഗകാരണത്തെ നശിപ്പിക്കാതെ രോഗശമനം ഉണ്ടാകുകയില്ല. മായകൊണ്ടു നിര്‍മ്മിതമായ ഈ ശരീരം ആത്മാവല്ലെന്നും ശരീരത്തിന്റെ സുഖദുഃഖാദി അനുഭവങ്ങള്‍ ആത്മാവിന്റേതല്ലെന്നും അറിയുന്നതുവരെ താല്‍ക്കാലികമായ സുഷുപ്ത്യാനന്ദം മാത്രമേ ഉണ്ടാകുന്നുള്ളു. ശാശ്വതമായ മുക്തിയും പരമാനന്ദവും ഉണ്ടാകുന്നില്ല.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.