തൊടുപുഴ : കോലാനി പാറക്കടവ് ഹൗസിംഗ് കോളനിയില്‍ ദേവി കൊലക്കേസിന്റെ സാക്ഷി വിസ്താരം അന്തിമ ഘട്ടത്തില്‍. പൊള്ളലേറ്റ് എറണാകുളത്തെ ആശുപത്രിയില്‍ ദേവി ഗുരുതര സ്ഥിതിയില്‍ കിടന്നപ്പോള്‍ മജിസ്ട്രേറ്റ് മരണമൊഴിയെടുത്തിരുന്നു. ഈ മജിസ്ട്രേറ്റിനെയും കേസ് അന്വേഷണത്തിന് നേതൃത്വം നല്കിയ സി.ഐമാരെയുമാണ് ഇനി വിസ്തരിക്കാനുള്ളത്. മജിസ്ട്രേറ്റിനെ ഇന്നലെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപനത്തെത്തുടര്‍ന്ന് വിസ്്താരം മാറ്റിവച്ചു. 2013 മാര്‍ച്ച് 3ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അന്നേ ദിവസം മദ്യപിച്ച് ലക്കില്ലാതെ വീട്ടിലെത്തിയ പുത്തന്‍പുരയ്ക്കല്‍ വര്‍ഗ്ഗീസ് ഭാര്യ ഭവാനി (65) ആണ് കോളനിയില്‍ സ്വന്തം വീട്ടില്‍ വച്ച് തന്റെയൊപ്പം താമസിച്ചിരുന്ന മകന്റെ മകളായ ദേവി (13)യെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. പ്രതി വര്‍ഷങ്ങളായി കോലാനി പാറക്കടവ് കോളനിയിലാണ് താമസം. ദേവി ജനിച്ചയുടന്‍ മാതാവ് കുട്ടിയെ ഉപേക്ഷിച്ച് പോയിരുന്നു. പിതാവ് ശെല്വന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് തമിഴ്നാടിന് പോയി. തുടര്‍ന്ന് മുത്തശ്ശിയായ ഭവാനിയുടെ സംരക്ഷണയിലാണ് കുട്ടി വളര്‍ന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോളി ജെയിംസ് വട്ടക്കുഴിയാണ് ഹാജരാകുന്നത്. പ്രതി ഭവാനി ഇപ്പോഴും വീയൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരി കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: