Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

രണ്ടു പതിറ്റാണ്ടിന്‌ ശേഷം വീണ്ടും ശ്രീകുമാരന്‍ തമ്പി; ഒപ്പം മധുവും ശാരദയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:50 pm IST
inEntertainment

തിരുവനന്തപുരം: നീണ്ട 21 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം അമ്മത്തൊട്ടില്‍ എന്ന ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചുകൊണ്ട്‌ ശ്രീകുമാരന്‍ തമ്പി മലയാള ചലച്ചിത്ര രംഗത്തിലേക്ക്‌ തിരിച്ചുവരവിനൊരുങ്ങുന്നു. ഭാഗ്യജോടികളായ മധുവിനും ശാരദയ്‌ക്കും ഒപ്പം പുതുതലമുറയിലെ താരങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ തമ്പി മൂന്നാം വരവിനൊരുങ്ങുന്നത്‌. അണുകുടുംബ വ്യവസ്ഥയില്‍ പണവും അധികാരവും ആധിപത്യം ചെലുത്തുമ്പോള്‍ കൂട്ടുകുടുംബങ്ങളില്‍ നിലനിന്നിരുന്ന സാമൂഹ്യബന്ധങ്ങളുടെ ശക്തിക്ഷയിക്കുന്നതും ധാര്‍മിക മൂല്യങ്ങളുടെ തകര്‍ച്ചയും മാതൃത്വത്തിന്റെ പ്രാധാന്യം ഇല്ലാതായി വാര്‍ധക്യം അനാഥമാകുന്നതുമാണ്‌ അമ്മത്തൊട്ടിലിന്റെ പ്രമേയം.

സിനിമാ ജീവിതത്തില്‍ ചില ബന്ധങ്ങളും കഥാപാത്രങ്ങളും സ്വാധീനിക്കുമെന്ന്‌ നടന്‍ മധു പറഞ്ഞു. അത്തരത്തില്‍ തന്നെ സ്വാധീനിച്ച വ്യക്തമായ തിരിച്ചറിവുള്ള സംവിധായകനാണ്‌ ശ്രീകുമാരന്‍ തമ്പി. എട്ട്‌ സിനിമകള്‍ തമ്പിയോടൊപ്പം പ്രവര്‍ത്തിച്ചു. മികച്ച കഥാപാത്രങ്ങള്‍ പലതും ആ ചിത്രങ്ങളിലൂടെയാണ്‌ വന്നിട്ടുള്ളത്‌. വളരെക്കാലം ദേശാടനം നടത്തിയശേഷം തറവാട്ടില്‍ മടങ്ങിയെത്തിയ പോലെയാണ്‌ ശാരദയ്‌ക്കും തമ്പിക്കുമൊപ്പം അഭിനയിക്കാന്‍ എത്തിയപ്പോള്‍ തോന്നിയത്‌. ശാരദയോടൊപ്പം അഭിനയിച്ച സിനിമകളൊന്നും തന്നെ പരാജയപ്പെട്ടിട്ടില്ലെന്നും മധു പറഞ്ഞു.

നീണ്ട ഇടവേളയ്‌ക്കു ശേഷമാണ്‌ അമ്മത്തൊട്ടിലെന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക്‌ മടങ്ങിവരാന്‍ തനിക്ക്‌ സാധിച്ചതെന്ന്‌ ശാരദ ചൂണ്ടിക്കാട്ടി. ഇത്‌ സിനിമയില്‍ പുനര്‍ജന്മം ലഭിച്ചതു പോലെയാണ്‌. താരങ്ങള്‍ സംവിധായകരെ സൃഷ്ടിക്കുന്നത്‌ സിനിമാ ലോകത്തിന്റെ അധപ്പതനമാണെന്ന്‌ സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അത്‌ ഉള്‍ക്കൊള്ളാന്‍ തനിക്ക്‌ കഴിയാത്തതുകൊണ്ടാണ്‌ താരങ്ങളില്ലാത്ത സീരിയലുകളിലേക്ക്‌ തിരിഞ്ഞത്‌. ശ്രീകുമാരന്‍ തമ്പിയെന്ന സിനിമയുടെ അവസാന റീല്‍ ഓടിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ ക്ലൈമാക്സ്‌ മോശമാകണ്ടെന്നു കരുതിയാണ്‌ സിനിമാ ലോകത്തേക്ക്‌ മടങ്ങിയെത്തിയത്‌. ഇന്നത്തെ സിനിമാലോകത്തെ വിലക്കുകളും പ്രതിസന്ധിയും എങ്ങനെ തരണം ചെയ്യുമെന്ന ചോദ്യത്തിന്‌ തങ്ങളുടെ അഭിപ്രായത്തെ എതിര്‍ക്കുമെങ്കിലും മധുവും ശാരദയും താനുമടങ്ങുന്നവരെ വേണ്ടെന്ന്‌ മലയാള സിനിമയില്‍ ആരും പറയില്ല. സംഗീത പ്രാധാന്യമുള്ള സിനിമകള്‍ മാത്രമേ നിര്‍മിച്ച്‌ സംവിധാനം ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രാഗമാലികാ കമ്പയിന്‍സും റോയ്‌ ജോണ്‍ മാത്യുവും ചേര്‍ന്നാണ്‌ അമ്മത്തൊട്ടില്‍ നിര്‍മിക്കുന്നത്‌. സുരാജ്‌ വെഞ്ഞാറമൂട്‌, ലാലു അലക്സ്‌ മാമുക്കോയ, ഇന്ദ്രന്‍സ്‌, താരാവര്‍മ തുടങ്ങിയവരും പ്രശസ്തയായ ഒരു നായികാനടിയും ഇതിലഭിനയിക്കുന്നു. എം.ജെ. രാധാകൃഷ്ണന്‍ ഛായാഗ്രഹണവും ബീനാപോള്‍ എഡിറ്റിംഗും നിര്‍വഹിക്കും. ഇന്ദ്രന്‍സ്‌, നിര്‍മാതാവ്‌ റോയ്‌ ജോണ്‍ മാത്യു, താരാവര്‍മ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.