Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോസി നദിയിലെ ജലനിരപ്പ് ഉയര്‍ന്നു; ബീഹാറില്‍ വെള്ളപ്പൊക്ക സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2014, 08:44 pm IST
inIndia

പാട്‌ന: ബീഹാര്‍-നേപ്പാള്‍ അതിര്‍ത്തി നദിയായ കോസിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രദേശവാസികള്‍ക്ക് ജാഗ്രാതാ നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് കോസി നദീ തീരങ്ങളില്‍ അണകെട്ടി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇതിനായി പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

കോസി നദി തീരത്തു നിന്നും 10 മീറ്ററിനുള്ളിലുള്ള 1.5 ലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കുന്നത്. ഇതുവരെ 20,000 ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ബാക്കി ജനങ്ങളെ ദുരിതാശ്വസ് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി സേനയുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. നേപ്പാളിലാണ് കോസി നദിയുടെ ഉത്ഭവം. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയും നേപ്പാള്‍ സിന്ധുപാല്‍ചോകില്‍ ജുറില്‍ മണ്ണിടിച്ചില്‍ ഉണ്ടായതാണ് കോസി നദിയുടെ നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണം. നദിയില്‍ അവശിഷ്ടങ്ങളും മറ്റും നിറഞ്ഞ് തടയണ രൂപപ്പെട്ട് നദിയിലെ ജലനിരപ്പ് ക്രമാതീകമായി ഉയര്‍ന്നത് സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യത ശക്തമാക്കിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏഴ് അധിക കമ്പനി ദേശീയ ദുരന്ത നിവാരണ സേനയേയും പ്രശ്‌നബാധിത സ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.

കോസി നദിയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്ന് നേപ്പാള്‍ സേനക്ക് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ് അണകെട്ടികിടക്കുന്നത് തകര്‍ക്കുന്നതിനായാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേപ്പാള്‍ ബീഹാര്‍ അതിര്‍ത്തിയില്‍ നിന്നും 260 കിലോമീറ്റര്‍ ദൂരെയായാണ് മണ്ണിടിച്ചില്‍. ഇത് നീക്കം ചെയ്യുന്നതിന് 14 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ജലവകുപ്പ് കമ്മീഷന്‍ (സിഡബ്ല്യുസി) അറിയിച്ചതായി ബീഹാര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ് (ഡിഎംഡി) പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യാസ്ജി അറിയിച്ചു.

നേപ്പാളില്‍ നിന്നാണ് കോസി നദി ഉത്ഭവിക്കുന്നതെങ്കിലും ഇതിന്റെ 40 ശതമാനവും ബീഹാറിലാണ്. മണ്ണിടിച്ചില്‍ മൂലമുണ്ടായ അണകെട്ട് നീക്കം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത 14 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ പല ജില്ലകളും വെള്ളത്തിനടിയിലാകുമെന്നും വ്യാസ്ജി പറഞ്ഞു. ജലനിരപ്പ് വീണ്ടും ഉയരുകയാണെങ്കില്‍ ബീര്‍പ്പൂര്‍ അണകെട്ട് ഏതു നിമിഷവും തുറക്കുമെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒരു സെക്കന്‍ഡില്‍ എട്ടു ലക്ഷം ക്യുബിക് ഫീറ്റാണ് ബീര്‍പ്പൂര്‍ അണകെട്ടിന്റെ വിസ്തൃതി. ഇതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നദിയുടെ 10 മീറ്ററിനുള്ളില്‍ താമസിക്കുന്നവരോട് ദുരിതാശ്വസ് കേന്ദ്രങ്ങളിലേക്ക് മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനു മുമ്പ് 2008ല്‍ കോസി നദിയിലെ വെള്ളപ്പൊക്കത്തില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും മുപ്പത് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.ഇതു കൂടാതെ ഏട്ട് ലക്ഷം ഏക്കറെളം സ്ഥലത്ത് കൃഷിക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

Kerala

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.