Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

”സോണിയ കുടുംബത്തില്‍ ഇനിയും ധാരാളം രഹസ്യങ്ങള്‍”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2014, 07:22 pm IST
inIndia

ന്യൂദല്‍ഹി: തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്താത്ത ധാരാളം രഹസ്യങ്ങള്‍ സോണിയ കുടുംബത്തിലുണ്ടെന്ന് മുന്‍വിദേശകാര്യ മന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ നട്‌വര്‍ സിംഗ്. എനിക്കറിയാവുന്ന നിരവധി കാര്യങ്ങളുണ്ട്, എന്നാല്‍ എനിക്ക് ചില ഔചിത്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. ലോകത്തെ ഞാന്‍ അറിയിക്കാത്ത അനവധി രഹസ്യങ്ങള്‍ അവിടെയുണ്ട്. ചോദ്യങ്ങള്‍ക്കുത്തരമായി നട്‌വര്‍ പറഞ്ഞു. ഒരു പ്രമുഖ ഇംഗഌഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് നട്‌വര്‍ തുറന്നടിച്ചത്.

? പുസ്തകത്തെപ്പറ്റി അറിഞ്ഞയുടന്‍ സോണിയ താങ്കളെ സമീപിച്ചിരുന്നല്ലോ

= ഏപ്രില്‍ 28ന് പുസ്തകത്തെപ്പറ്റി പത്രത്തില്‍ അഭിമുഖം വന്നതിനെത്തുടര്‍ന്ന് സോണിയയുടെ സുഹൃത്ത് സുമന്‍ ദുബെ വിളിച്ചിരുന്നു. അന്നു തന്നെ സോണിയയെ കാണാന്‍ കഴിയുമോയെന്ന് അറിയാനായിരുന്നു ഇത്. അന്ന് സമയമില്ലായിരുന്നു. മെയ് ആറിന് പ്രിയങ്ക വാദ്ര വിളിച്ചു. അവരോട് അടുത്ത ദിവസം വരാന്‍ പറഞ്ഞു. അവര്‍ വന്നു. ഞങ്ങള്‍ സംസാരിക്കുന്നതിനിടെ സോണിയ കടന്നുവന്നു. ഞാന്‍ അമ്പരന്നു. അവരെ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.

? അവരെന്താണ് പറഞ്ഞത്

= പ്രിയങ്കയോട് പറഞ്ഞത് അവരോടും പറഞ്ഞു. 2005ല്‍ വോക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നശേഷം സര്‍ക്കാര്‍ മുഴുവന്‍ എനിക്കെതിരെ തിരിഞ്ഞിരുന്നു. അതെന്നെ വല്ലാതെ മുറിപ്പെടുത്തിയിരുന്നു. അതേപ്പറ്റി തനിക്കൊന്നും അറിയില്ലെന്നായിരുന്നു സോണിയ പറഞ്ഞത്. അത് വിശ്വസിക്കുന്നില്ലെന്ന് താന്‍ തിരിച്ചടിച്ചു.നിങ്ങളുടെ അനുമതിയില്ലാതെ കോണ്‍ഗ്രസില്‍ ഒരില പോലും അനങ്ങില്ലെന്ന് ഞാന്‍ പറഞ്ഞു. എങ്കിലും എനിക്ക് വെറുപ്പോ പ്രതികാരമോ അവരോടില്ലെന്ന് ഞാന്‍ സോണിയയോട് പറഞ്ഞു.എന്നാല്‍ എനിക്ക് എന്നോടു തന്നെ സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട്.

? എന്തിനാണ് അവര്‍ വന്നത്

= പുസ്തകത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

? 2004ല്‍ അവര്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാത്തതു സംബന്ധിച്ച കാര്യങ്ങള്‍ നീക്കം ചെയ്യാനാണോ

= അതേ. എനിക്ക് പ്രതികാരമില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ സത്യം പറയേണ്ടതുണ്ട്. അതാണ് അവരെ അസ്വസ്ഥയാക്കിയത്.

? പുസ്തകത്തില്‍ എന്താണ് നിങ്ങള്‍ എഴുതുന്നതെന്ന് അവര്‍ എങ്ങനെയറിഞ്ഞു

= ഏപ്രില്‍ 28ന് ഞാന്‍ ഒരു പത്രത്തില്‍ അഭിമുഖം നല്‍കിയിരുന്നു. അപ്പോഴാണ് സുമന്‍ ദുബെ എന്നെ വിളിച്ചത്.

? വോക്കര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞല്ലോ. ആരാണ് ഗൂഢാലോചന നടത്തിയത്.( എണ്ണയ്‌ക്കു പകരം ഭക്ഷണം എന്ന പരിപാടിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അഴിമതിയില്‍ നട്‌വര്‍ സിംഗിന് പങ്കുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്)

= അമേരിക്കക്ക് എന്നോട് എതിര്‍പ്പുണ്ടെന്നും ഞാന്‍ വിദേശകാര്യമന്ത്രിയായി ഇരിക്കാന്‍ അവര്‍ക്ക് താല്പര്യമില്ലെന്നും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നോടു പറഞ്ഞിട്ടുണ്ട്.അമേരിക്ക വലിയ ശക്തിയാണെന്നും ചില രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ അവരെന്തും ചെയ്യുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.അമേരിക്കയുമായി നല്ല ബന്ധം വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇറാഖ്, ചിലി, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായുള്ള അവരുടെ നയത്തില്‍ എനിക്ക് എതിര്‍പ്പുണ്ടെന്നും ഞാന്‍ മന്‍മോഹന്‍ സിംഗിനോട് പറഞ്ഞു.

? സോണിയ നിങ്ങളെ തകര്‍ത്തു കളഞ്ഞു

= അതേ വോക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞാന്‍ മോസ്‌കോയിലായിരുന്നു.മടങ്ങിവന്ന് വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എഐസിസി വക്താവ് പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് കഌനാണെന്നും എല്ലാം നട്‌വര്‍ സിംഗ് തന്നെ വിശദീകരിക്കുമെന്നുമാണ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞത്.

സോണിയയുടെ അനുമതിയില്ലാതെ ഇത് സംഭവിക്കില്ല. മടങ്ങി വന്നപ്പോള്‍ ഞാന്‍ അവരെ പോയി കണ്ടില്ല. ഉറച്ച അഭിപ്രായം പറയുന്നവരെ അവര്‍ കണ്ടിട്ടില്ല. ഞാന്‍ ഒരു തരത്തിലും വഴങ്ങുകയുമില്ല. അവരെ പോയി കാണാന്‍ മന്‍മോഹന്‍ പറഞ്ഞു. പൂര്‍വ്വികരുടെ രക്തമാണ് സിരകളിലൂടെ ഒഴുകുന്നതെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്.മുഗളന്മാരോടും ബ്രിട്ടീഷുകാരോടും ഏറ്റുമുട്ടിയവരാണ്. ഞാനിപ്പോള്‍ നിങ്ങളുമായി ഏറ്റുമുട്ടുകയാണെന്നും പറഞ്ഞു.

നിങ്ങളുടെ സിരകളില്‍ ഏതുരക്തമാണ് ഒഴുകുന്നതെന്ന് എനിക്കറിയില്ലെന്നും ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ മുട്ടിലിഴയുമെന്ന് അവര്‍ കരുതി.അതിന് ഞാന്‍ തയ്യാറായിരുന്നില്ല.

?ഇത് പ്രധാനമന്ത്രിയോട് പറഞ്ഞോ

= പറഞ്ഞു.

? പ്രധാനമന്ത്രിയും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നുണ്ടോ.

= അദ്ദേഹവും എന്നോട് അത്ര താല്പര്യത്തിലായിരുന്നില്ല

? അദ്ദേഹം എന്തെങ്കിലും ചെയ്‌തോ

= അങ്ങനെ ഞാന്‍ കരുതുന്നില്ല

? പ്രധാനമന്ത്രിയാകരുതെന്ന് രാഹുല്‍ സോണിയയോട് പറഞ്ഞതായി താങ്കള്‍ പറഞ്ഞല്ലോ സോണിയ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നോ

= അതെനിക്കറിയില്ല. ആഗ്രഹിച്ചില്ലായിരുന്നെങ്കില്‍ ഇക്കാര്യം എഴുതുന്നതിനെ അവര്‍ എന്തിന് എതിര്‍ത്തുവെന്നാണ് ചോദ്യം

? മന്‍മോഹനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നതായി പറയുന്നല്ലോ

= അതെനിക്കറിയില്ല. മന്‍മോഹനെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിലുള്ളവര്‍ അമ്പരന്നു. സഖ്യകക്ഷികള്‍ അമ്പരന്നു.അവര്‍ക്ക് രോഷം തന്നെയുണ്ടായി.

സോണിയ പ്രധാനമന്ത്രിയാകരുതെന്ന് രാഹുല്‍ പറയുമ്പോള്‍ നിങ്ങള്‍ അവിടെയുണ്ടായിരുന്നോ

= രാഹുലല്ല പ്രിയങ്ക വാദ്രയാണ് പറഞ്ഞത്.

? കോണ്‍ഗ്രസില്‍ സോണിയ പൈതൃകം സൃഷ്ടിച്ചിട്ടുണ്ടോ

= ചരിത്രം അവരെ എങ്ങനെ വിലയിരുത്തുമെന്ന് പറയാനാവില്ല. എങ്കിലും അവര്‍ക്ക് ചരിത്രത്തില്‍ ഒരു സ്ഥാനമുണ്ട്. എന്നാല്‍ അതിന്റെ ചരിത്രത്തില്‍ നെഹ്‌റു ഗാന്ധി പൈതൃകമാണ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

Kerala

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.