Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎ സര്‍ക്കാര്‍ 600 കോടിയില്‍ നിന്ന് അഞ്ചു കോടിയായി വെട്ടിച്ചുരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2014, 07:13 pm IST
inIndia

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്കു വേണ്ടി വഴിവിട്ട് പ്രവര്‍ത്തിച്ചെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്.ഇവര്‍ക്കു മേല്‍ ചുമത്തിയ അറുനൂറു കോടി രൂപയുടെ പിഴ ഒറ്റയടിക്ക് അഞ്ചു കോടിയാക്കി കുറച്ചെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. സര്‍ക്കാരിന്റെ ഈ നടപടിയെ സിഎജി അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുമുണ്ട്.

അദാനി ഗ്രൂപ്പിന് അഞ്ഞൂറോളം കോടി രൂപയുടെ ആദായ നികുതി ഇളവ് കൊടുത്ത യുപിഎ സര്‍ക്കാര്‍ നടപടിയെ കഴിഞ്ഞാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി വിമര്‍ശിച്ചിരുന്നു.

അതിനു തൊട്ടുപിന്നാലെയാണ് സ്വകാര്യ ടെലികോം കമ്പനികള്‍ക്കു വേണ്ടി മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിരിക്കുന്നത്.

2011 ഫെബ്രുവരിയില്‍ ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അന്നത്തെ ടെലികോം മന്ത്രി എ രാജയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് കേന്ദ്രസര്‍ക്കാര്‍ അറുനൂറു കോടി പിഴ വെറും അഞ്ചു കോടിയാക്കി വെട്ടിക്കുറച്ചു നല്‍കിയത്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലെ 500 ജില്ലകളിലെ ഗ്രാമങ്ങളില്‍ മൊബൈല്‍ ഫോണ്‍ സേവനം കമ്പനികള്‍ ശക്തമാക്കണമെന്നും ഇതിന് കമ്പനികള്‍ നല്‍കേണ്ട ലൈസന്‍സ് ഫീസിലെ ഒരു ഭാഗം എടുക്കാമെന്നും സര്‍ക്കാര്‍ വ്യവസ്ഥ വച്ചിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം എന്നിവയടക്കം പതിനാലു കമ്പനികളെയാണ് സര്‍ക്കാര്‍ ഇതിന് നിയോഗിച്ചിരുന്നത്.എന്നാല്‍ കമ്പനികള്‍ ഇതില്‍ വീഴ്ച വരുത്തി. രണ്ടു റിലയന്‍സ് കമ്പനികളും പൊടുന്നനെ രണ്ട് റിസീവര്‍ സ്‌റ്റേഷനുകള്‍ സ്വച്ച് ഓഫ് ചെയ്യുകയും ചെയ്തു. ഇതിന് വ്യക്തമായ കാരണവും ഇല്ലായിരുന്നു.

തുടര്‍ന്ന് രണ്ടു കമ്പനികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പന്ത്രണ്ടു സര്‍ക്കിളുകളില്‍, അന്‍പതു കോടിവച്ച്(മൊത്തം 600കോടി)പിഴ ഈടാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനും നോട്ടീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിവവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പിഴ അഞ്ചു കോടിയായി കുറയ്‌ക്കുകയായിരുന്നു. കരാറിലെ മറ്റൊരു വ്യവസ്ഥ ഉദ്ധരിച്ചാണ് ഇങ്ങനെ ചെയ്തത്.ഇത് ശരിയല്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

Kerala

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.