കച്ച്: വ്യോമസേനയുടെ ജാഗ്വര്‍ വിമാനം ഗുജറാത്തിലെ കച്ചില്‍ തകര്‍ന്നു വീണെങ്കിലും പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. ഭുജ് എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 30 കിലോമീറ്റര്‍ അകലെ ബിബ്ബര്‍ ഗ്രാമത്തില്‍ വച്ച് തകരുകയായിരുന്നു.
പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു. മറ്റൊരു ജാഗ്വാര്‍ വിമാനം രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ഭോലാസര്‍ ഗ്രാമത്തില്‍ ഈ വര്‍ഷം ജനുവരിയില്‍ തകര്‍ന്നു വീണിരുന്നു.
















