തിരുവനന്തപുരം: തിരുവിതാംകൂര്‍ സേന ഡച്ച് ശക്തികളെ പരാജയപ്പെടുത്തിയതിന്റെ 273-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മദ്രാസ് റെജിമെന്റിന്റെ ആഭിമുഖ്യത്തില്‍ കന്യാകുമാരി ജില്ലയിലുള്ള കുളച്ചല്‍ യുദ്ധ സ്മാരകത്തില്‍ ഇന്ന് പുഷ്പചക്രം സമര്‍പ്പിക്കും. തിരുവനന്തപുരം പാങ്ങോട് സ്റ്റേഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സമീര്‍ സലൂങ്കേ മുഖ്യാതിഥിയായിരിക്കും. കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, തമിഴ്നാട് സര്‍ക്കാരിലെ വിവിധ ഉദ്യോഗസ്ഥര്‍, മറ്റ് പ്രാദേശിക നേതാക്കള്‍ തുടങ്ങി നിരവധി പേര് ചടങ്ങില്‍ പങ്കെടുക്കും. മദ്രാസ് റെജിമെന്റിന്റെ ബാന്‍ഡ് ഡിസ്പ്ലെയും ഉണ്ടായിരിക്കും.
തിരുവനന്തപുരത്ത് നിന്നും 68 കി.മീ തെക്ക്മാറി കന്യാകുമാരി ജില്ലയിലുള്ള കുളച്ചല്‍ എന്ന കടല്‍തീരത്ത് സ്ഥിതി ചെയ്യുന്ന ഈ യുദ്ധ സ്മാരകം 1741 ജൂലായ് 31-ന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സേന കരയിലും കടലിലുമായുള്ള യുദ്ധത്തിലൂടെ അഡ്മിറല്‍ ഡിലെനോയുടെ നേതൃത്വത്തിലുള്ള ഡച്ച് ശക്തികളെ പരാജയപ്പെടുത്തിയതിന്റെ സ്മരണ നിലനിര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: