Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ആറുപേര്‍കൂടി പ്രധാനമന്ത്രിയുടെ സംഘത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2014, 07:10 pm IST
inIndia

ന്യൂദല്‍ഹി: വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ നിന്ന് ആറു പ്രമുഖ വ്യക്തികള്‍ കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശക സംഘത്തിലേക്ക്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്രമിശ്ര എന്നിവര്‍ക്ക് പിന്നാലെയാണ് ഫൗണ്ടേഷനിലെ പ്രധാന ബുദ്ധികേന്ദ്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കെത്തുന്നത്.

ഡിആര്‍ഡിഒ മേധാവിയായി കഴിഞ്ഞ മെയില്‍ വിരമിച്ച വി.കെ സാരസ്വത് നരേന്ദ്രമോദിയുടെ ശാസ്ത്ര ഉപദേശകനായി ഉടന്‍ ചുമതലയേല്‍ക്കും. പൃഥ്വി മിസൈല്‍ രൂപകല്‍പ്പന ചെയ്ത ശാസ്ത്രജ്ഞനാണ് വി.കെ സാരസ്വത്. വിരമിച്ച ശേഷം ഫൗണ്ടേഷന്റെ ചുമതലകളേറ്റെടുത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുന്‍ ഉത്തര്‍പ്രദേശ് ഡിജിപിയും ബിഎസ്എഫ് മേധാവിയുമായിരുന്ന പ്രകാശ് സിങ് അതിര്‍ത്തി സംബന്ധമായ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉപദേശകന്‍ എന്ന ചുമതലയേല്‍ക്കും. ആഭ്യന്തര വിഷയങ്ങളിലും പ്രകാശ് സിങിന് ചുമതലയുണ്ട്.

മുന്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് മേധാവി സി.ഡി സഹായിയും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കെത്തുന്നുണ്ട്. ഇസ്രയേലില്‍ നിന്നും പരിശീലനം നേടിയ ഭാരതത്തിന്റെ ആദ്യ ‘റോ’ മേധാവിയാണ് സി.ഡി സഹായ്. മോദിയുടെ ഉപദേശകനായി ചുമതലയേറ്റെടുക്കാനൊരുങ്ങുന്ന മുന്‍ വ്യോമസേന ഉപമേധാവി എയര്‍ മാര്‍ഷല്‍ എസ്.ജി ഇനാംദാര്‍ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ പ്രതിരോധ, യുദ്ധതന്ത്ര മേഖലകളിലെ പഠനത്തിന്റെ ചുമതല നിര്‍വഹിക്കുന്ന വ്യക്തിയാണ്.

ജവഹര്‍ലാല്‍ നെഹ്രു സുസ്ഥിര നഗരവികസന പദ്ധതി(ജന്റം) നടപ്പാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മുന്‍ നഗരവികസന സെക്രട്ടറി അനില്‍ ബൈജലും മോദിയുടെ ഉപദേശകന്റെ റോളിലേക്ക് മാറുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച 100 സ്മാര്‍ട്ട് നഗരങ്ങളുടെ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ബൈജലിന്റെ മേല്‍നോട്ടത്തില്‍ നടക്കും. മുന്‍ റഷ്യന്‍ അംബാസഡര്‍ പ്രഭാത് പ്രകാശ് ശുക്ലയായിരിക്കും വിദേശകാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉപദേശകന്‍. വിവിധ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഈ മുന്‍ വിദേശകാര്യസര്‍വ്വീസ് ഉദ്യോഗസ്ഥന്‍ 1996-2000 കാലയളവില്‍ പ്രധാനമന്ത്രിയുടെ നയതന്ത്ര ഉപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരെല്ലാം വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നവരാണ്.

വിഐഎഫിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവന്ന അജിത് കുമാര്‍ ഡോവല്‍ തല്‍സ്ഥാനം ഒഴിയുകയാണ്. പകരം മുന്‍ കരസേനാ മേധാവിയായ ജനറല്‍ നിര്‍മ്മല്‍ ചന്ദര്‍ വിജ് ആണ് ഡയറക്ടര്‍ പദവിയിലേക്കെത്തുന്നത്. 2005 ജനുവരിയില്‍ കരസേനയില്‍ നിന്നും വിരമിച്ച അദ്ദേഹം ദേശീയ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1970ല്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ഏകനാഥ റാനഡെ സ്ഥാപിച്ച വിവേകാനന്ദ കേന്ദ്രത്തോടനുബന്ധിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദല്‍ഹി കേന്ദ്രീകരിച്ച് ആരംഭിച്ചതാണ് വിഐഎഫ്. ദേശസുരക്ഷ-യുദ്ധതന്ത്ര പഠനം, അന്താരാഷ്‌ട്ര ബന്ധം- നയതന്ത്ര പഠനം, അയല്‍രാജ്യങ്ങളുമായി ബന്ധപ്പെട്ട പഠനം, ഭരണനിര്‍വഹണ- രാഷ്‌ട്രീയ പഠനം, സാമ്പത്തിക വിഷയങ്ങളിലെ പഠനം, ചരിത്രപരവും സാംസ്‌കാരികവുമായ പഠനം എന്നിവയാണ് ഫൗണ്ടേഷനില്‍ നടക്കുന്നത്. ന്യൂദല്‍ഹിയിലെ ചാണക്യപുരി സന്‍ മാര്‍ട്ടിന്‍ മാര്‍ഗ്ഗിലാണ് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആസ്ഥാനം.

എസ്. സന്ദീപ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

Kerala

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.