ചെന്നൈ: ഇറാഖിലെ കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് 61 ഇന്ത്യാക്കാരെക്കൂടി രക്ഷിച്ച് നാട്ടിലെത്തിച്ചു. തമിഴ്നാട്, ആന്ധ്രാ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇറാഖിലെ പല കമ്പനികളില്‍ ജോലി ചെയ്തിരുന്നവരാണ് ഇവരെല്ലാവരും. എയറിന്ത്യാ വിമാനത്തില്‍ മുംബൈ വഴി ഇവരെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചു. ഇതില്‍ 36 പേര് ആന്ധ്രാക്കാരും ബാക്കിയുള്ളവര്‍ തമിഴ്നാട്ടുകാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: