ന്യൂദല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിം തന്നെ കൊല്ലുമെന്ന് പഴയ കൂട്ടാളിയായ ബബ്ലു ശ്രീവാസ്തവ. ഈ സാഹചര്യത്തില്‍ തന്നെ ജെയിലില്‍ നിന്നു കോടതിയില്‍ കൊണ്ടുപോകരുതെന്നും വീഡിയോ കോണ്‍ഫ്രന്‍സിംഗ് വിചാരണ നടത്തണമെന്നുമാണ് ബബ്ലുവിന്റെ ആവശ്യം.
കസ്റ്റംസ് ഡെപ്യൂട്ടി കളക്ടര്‍ എല്‍.ഡി. അറോറ വധക്കേസ് ഉള്‍പ്പടെ നിരവധിക്കേസുകളില്‍ പ്രതിയായി ഉത്തര്‍പ്രദേശിലെ ജയില്‍ കഴികയാണ് അധോലോക നായകന് ബബ്ലു ശ്രീവാസ്തവ. തന്റെ ജീവന് ഭീഷണിയുള്ളതായി ദാവൂദിന്റെ വലംകൈ കൂടിയായിരുന്ന ബബ്ലു ശ്രീവാസ്തവ പറഞ്ഞു. ജയില്‍ ഭരണാധികാരികള്‍ വഴി സംസ്ഥാന സര്‍ക്കാരിനയച്ച കത്തില്‍ കേസിന്റെ വാദത്തിനായി കോടതിയില്ഹാജരാകുവാന് എത്തുമ്പോള്‍ ദാവൂദിന്റെ ആളുകള്‍ തന്നെ വധിക്കാന്‍ സാധ്യതയുള്ളതായി കത്തില്‍ പറയുന്നു.
ദല്‍ഹിയിലും ലഖ്നൗവിലും വിചാരണക്ക് കൊണ്ടുവരുമ്പോള്‍ തന്നെ വധിക്കാനാണ് പദ്ധതിയെന്നാണ് അറിഞ്ഞതെന്ന് ശ്രീവാസ്തവ പറയുന്നു. ബബ്ലുവിന് വന്‍സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ബറേലി ജയില്‍ സൂപ്രണ്ട് എ.കെ. റായ് പറഞ്ഞു. ജയിലില്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. ഔദ്യോഗിക കാര്യത്തിനല്ലാതെ ഉദ്യോഗസ്ഥരും ഇയാളെ കാണാറില്ലെന്നും എസ്പി പറഞ്ഞു. 1995ല്‍ സിംഗപൂരില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: