മുംബൈ: മോഡലിനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുംബൈയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് പ്രതിയെന്ന് റിപ്പോര്‍ട്ടുകള്‍. കേസില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകളനുസരിച്ച് ഡിഐജി സുനില്‍ പരസ്ക്കറാണ് പ്രതിയെന്ന് അറിയുന്നു.
തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മോഡലിന്റെ പരാതിയെ തുടര്‍ന്ന് പരസ്ക്കറിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ലൊഖാര് വ്യക്തമാക്കി.
മല്‍വാനി പോലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സപുറത്തു വിടാന്‍ പോലീസ് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: