ജയ്പൂര്‍: അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്ന പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമേകാന്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഇന്ത്യാ ഹെല്‍ത്ത് ലൈനിന് ജയ്പൂരില്‍ തുടക്കമായി. പ്രമുഖ കാന്‍സര്‍ സര്‍ജനും വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമായ പ്രവീണ്‍ഭായ് തൊഗാഡിയയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
വിദഗ്ധരായ സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സമൂഹത്തിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു രാജസ്ഥാന് സംസ്ഥാനയൂണിറ്റ് ജയ്പൂരില്‍ ആരംഭിച്ചത്. നാഷണല്‍ ഹെല്‍ത്ത് ലൈനിന്റെ ദേശീയ കാള്‍ സെന്ററിലേക്ക് അര്‍ഹതപ്പെട്ട രോഗികളോ അവരുടെ ബന്ധുക്കളോ വിളിച്ചാല്‍ തൊട്ടടുത്ത സ്പെഷ്യലൈസ്ഡ് ഡോക്ടറെ കാണാനും പരിശോധന ലഭിക്കുന്നതിനും സൗകര്യം ലഭിക്കും.
സാധാരണ ചികിത്സ ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ള രോഗങ്ങള്‍ ഉള്ള പാവപ്പെട്ട രോഗികള്‍ സ്പെഷ്യലൈസ്ഡ് വിദഗ്ധ ഡോക്ടര്‍മാരെ കാണാന്‍ ശ്രമിക്കാറില്ല. ദാരിദ്ര്യവും അറിവില്ലായ്മയും ചെലവുമാണ് കാരണം. ഇതുമൂലം രോഗം ഗുരുതരമായി ചികിത്സ ഫലിക്കാത്ത അവസ്ഥയിലെത്തും. ഇതിന്റെ ഫലം കുടുംബത്തെയും ബാധിക്കുന്നു. ഇതില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുന്നതിനും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുമായിട്ടാണ് ഇത്തരത്തില്‍ ഇന്ത്യാ ഹെല്‍ത്ത് ലൈന്‍ തുടക്കം കുറിക്കുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ തൊഗാഡിയ പറഞ്ഞു.
സാധാരണക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന ലക്ഷ്യത്തിലാണ് ഇന്ത്യ ഹെല്‍ത്ത് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. ഈ മഹത്തായ സംരംഭത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ സമൂഹവും ഭാഗമാണ്. ദേശീയതലത്തില്‍ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ ഇതില്‍ ഭാഗമാണ്. പ്രത്യേകിച്ച് കാന്‍സര്‍ സര്ജന്മാര്, ഹൃദയശസ്ത്രക്രിയാ വിദഗ്ധര്‍, ഗൈനക്കോളജിസ്റ്റ്, നെഫ്റോളജിസ്റ്റ്, യൂറോളജിസ്റ്റ് തുടങ്ങി വിവിധ മേഖലകളിലെ സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാരും ഈ പദ്ധതിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ചികിത്സാ സൗകര്യങ്ങള്‍ക്കായി ആയിരക്കണക്കിന് പത്തോളജി ലാബുകള്‍, എക്സ് റെ, എംആര്‍ഐ, സിടി സ്ക്കാന്‍ സെന്ററുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ആശുപത്രികള്‍, ഡെ കെയര്‍ സെന്ററുകള്‍, ആംബുലന്‍സ്, ബ്ലഡ് ബാങ്കുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് വിലയേറിയ ജീവനുകള്‍ രക്ഷിക്കാനാകും. ആരോഗ്യ വിദ്യാഭ്യാസവും അവബോധ പരിപാടികളും സംഘടിപ്പിക്കും.
രാജ്യത്തെ സാധാരണക്കാരും യുവാക്കളും വനിതകളും ഇതിന്റെ അംബാസഡര്‍മാരായി മാറണമെന്ന് തൊഗാഡിയ ആഹ്വാനം ചെയ്തു. ഐഎച്ച്എല്‍ കാള്‍ സെന്ററുകളായിരിക്കും രോഗികളെയും വിദഗ്ധഡോക്ടര്മാരെയും തമ്മില്‍ ബന്ധിപ്പിക്കുക. ഐഎച്ച്എല്‍ അംബാസഡര്‍മാര്‍ അതത് മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കും. ഹെല്പ്പ്ലൈന് വിവരങ്ങള്‍ക്കായി ഒരു മൊബൈല്‍ ആപ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് ഫോണിലൂടെ രക്തദാനത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ബ്ലഡ് നല്കുന്നവര്ക്കും അടിയന്തര ഘട്ടങ്ങളില്‍ ബ്ലഡ് തിരിച്ച് നല്‍കുന്നതാണ്.
ഹെല്‍ത്ത് ലൈന്‍ നമ്പര്‍: 18602333666 Email: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: