Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി: രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2014, 11:52 am IST
inIndia

ന്യൂദല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതോടെ ദല്‍ഹിയിലെ രാഷ്‌ട്രപതി ഭരണം ഉടന്‍ പിന്‍വലിച്ചേക്കും. കേന്ദ്രആഭ്യന്തരമന്ത്രിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് ഉപാധ്യായ ഇന്നലെ കുടിക്കാഴ്ച നടത്തിയിരുന്നു. ഉപാധ്യായ ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജംഗിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് ഔദ്യോഗികമായി അറിയിക്കും.

ഭരണഘടന പ്രകാരമുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഫ്.ഗവര്‍ണ്ണര്‍ ക്ഷണിക്കുകയാണെങ്കില്‍ തയ്യാറാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങുമായി ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്ക് ശേഷം സതീഷ് ഉപാധ്യായ പറഞ്ഞു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതെങ്ങനെയെന്ന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ക്ഷണം ലഭിച്ച ശേഷം വ്യക്തമാക്കും. നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്നും ഉപാധ്യായ കൂട്ടിച്ചേര്‍ത്തു.

ബിജെപി-അകാലി ദള്‍ സഖ്യത്തിന് 29 എംഎല്‍എമാരാണ് നിലവിലുള്ളത്. എഎപിക്ക് 28ഉം കോണ്‍ഗ്രസിന് എട്ടും. ബിജെപി എംഎല്‍എമാരുടെ എണ്ണം 31 ആയിരുന്നെങ്കിലും ഡോ.ഹര്‍ഷവര്‍ദ്ധന്‍, രമേശ് ബിദൂരി,പര്‍വേശ് വര്‍മ്മ എന്നിവര്‍ ലോക്‌സഭയിലേക്ക് ജയിച്ചതോടെ 28 ആയി കുറഞ്ഞു. 67 അംഗ നിയമസഭയില്‍ 34 പേരുടെ പിന്തുണയാണ് ഭരിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസിലെ ആറ് എംഎല്‍എമാര്‍ സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന ആവശ്യവുമായി ബിജെപി നേതൃത്വത്തെ സമീപിച്ചതോടെയാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരില്‍ വലിയ വിഭാഗവും ഇതിനു പിന്തുണ നല്‍കുന്നു.

രാഷ്‌ട്രപതിഭരണം പിന്‍വലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമോയെന്ന ഭയമാണ് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പുകണക്കു നോക്കുമ്പോള്‍ ദല്‍ഹിയിലെ 70 നിയോജകമണ്ഡലങ്ങളില്‍ അറുപതിലും ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇതോടെ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ നിലവില്‍ കൈവശമുള്ള സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് നേതൃത്വങ്ങളുടെ വിലക്ക് മറികടന്നും ഇരുപാര്‍ട്ടികളിലെയും എംഎല്‍എമാര്‍ ബിജെപിയോട് അടുക്കുന്നത്.

അതിനിടെ ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമിക്കരുതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടെന്ന മാധ്യമവാര്‍ത്തകള്‍ ബിജെപി നേതാവ് രാംമാധവ് തള്ളി. വാര്‍ത്തകള്‍ തെറ്റാണെന്നും ഊഹാപോഹമാണെന്നും രാംമാധവ് പറഞ്ഞു.

49 ദിവസത്തിനു ശേഷം അരവിന്ദ് കേജ്‌രിവാള്‍ ഭരണം വലിച്ചെറിഞ്ഞുപോയതോടെ കഴിഞ്ഞ ഫെബ്രുവരി 17 മുതല്‍ ദല്‍ഹി രാഷ്‌ട്രപതി ഭരണത്തിലാണ്. ആറുമാസ കാലാവധി ആഗസ്ത് 16ന് കഴിയും. ആറുമാസം കൂടി നീട്ടാന്‍ ലഫ്.ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് ലഫ്. ഗവര്‍ണ്ണര്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Kerala

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

പുതിയ വാര്‍ത്തകള്‍

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.