ഭോപാല്‍: മധ്യപ്രദേശില്‍ ചുമര് ഇടിഞ്ഞു വീണ് ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മുതിര്‍ന്നവരും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.
ബുര്‍ഹാന്‍പൂര്‍ ഗ്രാമത്തിന് സമീപമായി ദൗളത്ത്പുര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയുടെ 40 അടി ഉയരമുള്ള മതില് ഇടിഞ്ഞ് വീണാണ് ദുരന്തം. കനത്ത മഴയെ തുടര്‍ന്നാണ് ചുമര് ഇടിഞ്ഞു വീണ് അപകടമുണ്ടായത്.
ചുമരിനടുത്തായി കെട്ടിയിട്ടുള്ള കുടിലുകളില്‍ ഉറങ്ങുന്നവരാണ് കൊല്ലപ്പെട്ടത്. നാല് വിവിധ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: