മുണ്ടക്കയം: സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ മുരിക്കും വയലില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ വലയുന്നു. കെട്ടിടമില്ലാത്തതിനാല്‍ മുരിക്കും വയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഹൈസ്‌ക്കുള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിട ആവശ്യത്തിനായി പിടിഎ ഭാരവാഹികള്‍ അധികാരികളെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
ക്ലാസ് മുറികള്‍ പണിയുവാന്‍ 7 വര്‍ഷം മുന്‍പ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങി.ഇതിന്റ ഭാഗമായിട്ട് തറ, തൂണുകള്‍ എന്നിവ നിര്‍മ്മിച്ചെങ്കിലും സാങ്കേതികാനുമതിയെന്ന ചുവപ്പുനാടയില്‍ കുടുങ്ങി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുകയായിരുന്നു. ഇതോടെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് സ്വന്തമായി കെട്ടിടമെന്ന സ്വപ്‌നം ചിറകറ്റുവീഴുകയായിരുന്നു.
2007 ലാണ് ഗ്രാമീണാന്തരഘടന ഫണ്ടില്‍ നിന്നും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് സ്വന്തമായിട്ട് കെട്ടിടം നിര്‍മ്മിക്കാന്‍ 44 ലക്ഷം രൂപ അനുവദിച്ചത്. ഫണ്ട് അനുവദിച്ച് ദിവസങ്ങള്‍ക്കകം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും സാങ്കേതികാനുമതി ലഭിക്കാത്തതിനാല്‍ നിര്‍മ്മാണ ജോലി നിലയ്‌ക്കുകയായിരുന്നു. 25000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മ്മിക്കുവാനുള്ള അനുമതി കേന്ദ്രത്തിനായിരുന്നു.
ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ കെട്ടിടത്തിന്റ നിര്‍മ്മാണത്തിന്റ ഭാഗമായിട്ട് തറയും തൂണുകളും നിര്‍മ്മിച്ചതിന് ശേഷം നാളിതുവരെയായിട്ടും യാതൊരുവിധത്തിലുമുള്ള നിര്‍മ്മാണങ്ങളും നടത്തിയിട്ടില്ല.
















