പാലാ: വിശ്വഹിന്ദുപരിഷത്ത് പൊന്‍കുന്നം ജില്ലയുടെ ആഭിമുഖ്യത്തില്‍ സ്ഥാനീയ സമിതികളുടെ നേതൃത്വത്തില്‍ കര്‍ക്കിടകം ഒന്ന് മുതല്‍ 31 വരെ രാമായണമാസം ആചരിക്കും. ജില്ലയില്‍ 1500 വീടുകളിലും 300 ക്ഷേത്രങ്ങളിലും പാരായണം നടത്തുവാന്‍ പ്രസിഡന്റ് എന്‍.കെ മഹാദേവന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
രാമായണ സംഗമം, പാരായണ മത്സരങ്ങള്‍, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ സോമശേഖരന്‍, സെക്രട്ടറി എം. എന്‍ രാധാകൃഷ്ണന്‍, പ്രചാര്‍ പ്രമുഖ് പി.കെ ഗോപിനാഥന്‍, സത്‌സംഗ പ്രമുഖ് കെ.എ ഗോപിനാഥ്, മാതൃശക്തി സംയോജിക അനിത എന്‍. നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: