Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 246

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2014, 09:48 pm IST
in Samskriti

495. വര്‍ദ്ധമാനഃ – വരാഹാവതാരത്തില്‍ ഒരു ചെറുവിരലിന്റെ വലിപ്പമുള്ള പന്നിക്കുട്ടിയായാണ് ബ്രഹ്മാവിന്റെ നാസാപുടത്തില്‍ നിന്നു ഭഗവാന്‍ പുറത്തുവന്നത്. ഉടനേതന്നെ അതു വളരാന്‍ തുടങ്ങി. ഭൂമി ആ വരാഹത്തിന്റെ തേറ്റയില്‍ ഒരു ചെറിയ മുത്തങ്ങപോലെ പറ്റിയിരിക്കത്തക്കവണ്ണമാണ് വാരഹം വളര്‍ന്നത്. വാമനാവതാരത്തില്‍ ത്രിവിക്രമനായി വളര്‍ന്ന് മൂന്നുലോകങ്ങളും രണ്ടടിയായി വളര്‍ന്നത് മറ്റൊരുദാഹരണം. ഭഗവാന്‍ വര്‍ദ്ധമാനനാകുന്നതിന് ഉദാഹരണങ്ങള്‍ ഇനിയും പലതുള്ളത് ഒഴിവാക്കുന്നു.

496. കാരുണ്യാമൃതവര്‍ഷകഃ – കാരുണ്യമാകുന്ന അമൃതം വര്‍ഷിക്കുന്നവന്‍. ഭഗവാന്റെ കാരുണ്യം അമൃതുപോലെ ഉജ്ജീവകശക്തിയുള്ളതാണ്. കാളിയന്റെ വിഷം കലര്‍ന്ന യമുനാജലം കുടിച്ചുമരിച്ചുവീണ പശുക്കളും കിടാങ്ങളും ഗോപബാലന്മാരും ശ്രീകൃഷ്ണന്റെ പീയുഷാമൃതവര്‍ഷിയായ ശ്രീകടാക്ഷം പതിച്ചപ്പോള്‍ ജീവിച്ചെഴുന്നേറ്റത് നാരായണീയം 54-ാം ദശകത്തില്‍ വിവരിച്ചിട്ടുണ്ട്. ഗുരുവായൂരപ്പന്റെ കാരുണ്യാമൃതവര്‍ഷം ഭക്തര്‍ക്കു പുതുജീവിതം കൊടുത്തതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്.

497. വിശ്വഃ – വിശ്വം രൂപമായവന്‍. വിഷ്ണുസഹസ്രനാമത്തിലെ ഒന്നാമത്തെ നാമം വിശ്വം എന്നാണ്. ഈ സഹസ്രനാമത്തിലെ വിശ്വഃ എന്ന പുല്ലിംഗത്തിലുള്ള പ്രയോഗം അര്‍ത്ഥതലത്തില്‍ വിശ്വം എന്ന നാമത്തില്‍ നിന്നു ഭിന്നമല്ല. വിശ്വത്തില്‍ പുരുഷത്വം ആരോപിച്ച് വിശ്വഃ എന്നു മാറ്റി എന്നേയുള്ളൂ. വിഷ്ണു എന്നോ ലക്ഷ്മിയെന്നോ ശിവനെന്നോ പാര്‍വതി എന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ നാം ചിത്രങ്ങളില്‍ കാണുന്ന പുരുഷന്റെയോ സ്ത്രീയുടെയോ രൂപം മനസ്സില്‍ തെളിയും. അരൂപവും അവ്യാകൃതവുമായ ബ്രഹ്മതേജസ്സ് ഉള്‍ക്കൊള്ളാനുള്ള കഴിവ് മനുഷ്യര്‍ക്കില്ലാത്തതുകൊണ്ട് ചിത്രങ്ങളിലും വിഗ്രഹങ്ങളിലും സ്‌തോത്രങ്ങളിലുമൊക്കെ സ്ത്രീപുരുഷസങ്കല്‍പം വേണ്ടിവരുന്നു. ഭാഷയില്‍ അവതരിപ്പിക്കുമ്പോള്‍ ആണിനെയോ പെണ്ണിനെയോ നപുംസകത്തെയോ കുറിക്കുന്ന പ്രത്യയങ്ങള്‍ ചേര്‍ക്കേണ്ടിവരുന്നു. ”ഓര്‍ക്കിലൊരാണല്ല പെണ്ണുമല്ലാത്തവന്‍” എന്ന പ്രയോഗത്തില്‍ എഴുത്തച്ഛന്‍ ഈ ഗതികേടു വ്യക്തമാക്കുന്നു. അല്ലാത്തവന്‍ എന്നോ അല്ലാത്തവള്‍ എന്നോ അല്ലാത്തത് എന്നോ പറയാം. ഈ മൂന്നുകൂട്ടത്തിലും പെടാത്ത ഭഗവാനെ കുറിക്കാന്‍ നമ്മുടെ ഭാഷയ്‌ക്കു കഴിവില്ല. ഗുരുവായൂരപ്പന്‍ വിശ്വവും വിശ്വയും വിശ്വനുമാകാം. ‘വിശ്’ എന്ന ധാതുവില്‍നിന്നാണ് വിശ്വശബ്ദം ഉണ്ടായത്. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തില്‍ ചൈതന്യമായി പ്രവേശിച്ചവന്‍ എന്നു ഈ നാമത്തെ വ്യാഖ്യാനിക്കാം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.