കിടങ്ങൂര്‍: കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍ ആശുപത്രിയില്‍ കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ മരിച്ച നവജാത ശിശുക്കളുടെ എണ്ണം നാലായി.
ആശുപത്രിയില്‍ എത്തുന്ന രോഗികളെ തികഞ്ഞ അശ്രദ്ധയോടെയാണ് ചികിത്സിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ആവശ്യമായ ജീവനക്കാര്‍ ആശുപത്രിയില്‍ ഇല്ലെന്നുളള പരാതി ഇതിന് മുന്‍പ് ഉയര്‍ന്നിരുന്നതാണ്. ചികിത്സയിലെ അശ്രദ്ധമൂലം മരിച്ച കുമരകം സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ആശുപത്രി നഷ്ടപരിഹാരം നല്‍കാന്‍ അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു.
വെറും കച്ചവടതാല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി സാമ്പത്തിക ലാഭം കൊയ്യാന്‍ ലക്ഷ്യം വയ്‌ക്കുന്ന ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ കോട്ടയം ഡിഎംഒയ്‌ക്ക് ബിജെപി അയര്‍ക്കുന്നം പഞ്ചായത്ത് കമ്മറ്റി പരാതി നല്‍കി.
















