മുണ്ടക്കയം ഈസ്റ്റ്: സര്‍ക്കാര്‍ സ്‌കൂളിനു സമീപം മാലിന്യ നിക്ഷേപം. പെരുവന്താനം സര്‍ക്കാര്‍ യു.പി.സ്‌കൂള്‍ പരിസരത്തെ മാലിന്യ നിക്ഷേപം മൂലം മേഖലയില്‍ ദുര്‍ഗന്ധം രൂക്ഷമായിരിക്കുകയാണ്.സ്‌കൂളിലേക്കുളള കവാടത്തിലാണ് ടൗണിലെ വ്യാപാരികള്‍ മാലിന്യ നിക്ഷേപം നടത്തുന്നത്. ഇതിനാല്‍ ഇതു വഴി വരുന്ന വിദ്യാര്‍ത്ഥികള്‍ ഈ മാലിന്യത്തില്‍ ചവിട്ടിയാണ് സ്‌കൂളിലേക്കു കടക്കുന്നത്. ദേശീയ പാതയില്‍ പെരുവന്താനം പട്ടണത്തിനോട് ചേര്‍ന്നാണ് ഈഅനധികൃത മാലിന്യ നിക്ഷേപം.ക്ലാസില്‍ പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ദുര്‍ഗന്ധം മൂലം മൂക്കു പൊത്തിവേണം ഇരിക്കാന്‍. ടൗണിലെ ഒട്ടു മിക്ക വ്യാപാര സ്ഥാപനത്തിലേയും മാലിന്യം നിക്ഷേപം ഇവിടെയാണ് നടത്തുന്നത്. ഇതു സംബന്ധിച്ചു വിദ്യാര്‍ഥികളും സ്‌കൂള്‍ അധികാരികളും നിരവധി തവണ പരാതി പറഞ്ഞെങ്കെലും പ്രയോജനമുണ്ടായിട്ടില്ല.റോഡിനോട് ചേര്‍ന്നുളള വെയിറ്റിങ്‌ഷെഡില്‍ ബസ്സ് കാത്തു നില്‍ക്കുന്നയാളുകള്‍ക്കു ഈ ദുര്‍ഗന്ധം അസഹ്യമായിരിക്കുകയാണ്.
മാലിന്യ കൂമ്പാരത്തിനു സമീപമാണ് പഞ്ചായത്ത് ആഫീസ് പ്രവര്‍ത്തിക്കുന്നതെങ്കിലും അധികാരികള്‍ കണ്ടില്ലന്ന മട്ടാണ്. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഇതിനു മുന്നിലൂടെ യാത്ര ചെയ്യുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നാക്ഷേപം ശക്തമാണ്.നാടാകെ പകര്‍ച്ച വ്യാധി പടര്‍ന്നു പിടിച്ചിട്ടും ഇത്തരം മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ പഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടിയും ചെയ്യുന്നില്ല.അധികാരികളുടെ അനാസ്ഥക്കെതിരെ സമരപരിപാടികള്‍ ആവിഷ്‌കരിക്കാനാണ് പി.ടി.എ.യുടെ തീരുമാനമെന്ന് പ്രസിഡന്റ് എന്‍.എ.ജലീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: