കൊച്ചി: തപസ്യ കലാസാഹിത്യവേദി 2014 ആഗസ്റ്റ് 9,10 തീയതികളില്‍ കാലടിയില്‍ നടത്തുന്ന സംസ്ഥാന പഠനശിബിരത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
കെ.എസ്.ആര്.പണിക്കരുടെ അദ്ധ്യക്ഷതയില്‍ കാലടി ലക്ഷ്മീ ഭവന് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ.പി.ജി.ഹരിദാസ്, ശ്രീമൂലനഗരം മോഹന്‍, പി.കെ.രാമചന്ദ്രന്, കെ.ലക്ഷ്മീ നാരായണന് എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം അദ്ധ്യക്ഷനായി പ്രൊഫ.പി.വി. പീതാംബരനെയും ജന.കണ്‍വീനറായി എസ്.വിജയനെയും തെരഞ്ഞെടുത്തു. സ്വാമി നന്ദാത്മജാനന്ദ, പ്രൊഫ.എ.സുബ്രഹ്മണ്യ അയ്യര്‍, കെ.എസ്.ആര്.പണിക്കര്‍, ശ്രീമൂല നഗരം മോഹന്‍, എന്‍.കെ.ദേശം, ഡോ.കെ.കൃഷ്ണന് നമ്പൂതിരി, പ്രൊഫ.രാജലക്ഷ്മി, ഡി.ശ്രീകുമാരന്‍ നമ്പൂതിരി, ടി.ആര്.മുരളി എന്നിവര്‍ രക്ഷാധികാരിമാരാണ്.
താഴെ പറയുന്നവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മറ്റികളും രൂപീകരിച്ചു. കെ.ജി.ഹരിദാസ് (റിസപ്ഷന്), വി.ജി.ശിവദാസ് (പ്രോഗ്രാം), സി.ആര്.കെ.മേനോന് (ഫിനാന്‍സ്), ബൈജു (പബ്ലിസിറ്റി), അശോക് ബാബു (ഫുഡ്, അക്കമൊഡേഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: