Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം- നിത്യപാരായണം 529-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2014, 09:25 pm IST
inSamskriti

പൂര്‍വ്വം യഥാഭിമതപൂജനസുപ്രസന്നോദത്വാ

വിവേകമിഹപാവനദൂതമാത്മാജീവം പദം നയതി

നിര്‍മലമേകമാദ്യംസത്സംഗശാസ്ത്ര –

പരമാര്‍ത്ഥപരാവബോധൈ:

വസിഷ്ഠന്‍ തുടര്‍ന്നു: സത്സംഗത്തിലൂടെ മനസ്സ് അനാസക്തമായും  ശാസ്ത്രപഠനത്തിലൂടെ സുഖാസ്വാദനത്വര അടങ്ങിയും ഇരിക്കുന്ന ഒരുവനില്‍ സമ്പത്തിനായുള്ള ആഗ്രഹങ്ങള്‍ ഉണ്ടാവുകയില്ല. കാരണം സമ്പത്ത് അയാള്‍ക്ക് ഉണങ്ങിയ ചാണകംപോലെയെ ഉള്ളു. ബന്ധുമിത്രാദികള്‍ അയാള്‍ക്ക് തന്റെ തീര്‍ത്ഥയാത്രയിലെ സഹയാത്രികര്‍ മാത്രമാകുന്നു. ഉചിതമായ സമയങ്ങളില്‍ അവരെ അയാള്‍ വേണ്ടരീതിയില്‍ സഹായിക്കുന്നു. അയാള്‍ക്ക് എകാന്തതയോടോ, നന്ദനവാടികളോടോ, പുണ്യസ്ഥലങ്ങളോടോ, സ്വഗൃഹത്തോടോ, സുഹൃത്തുക്കളുമായുള്ള ലീലാവിനോദങ്ങളോടോ, ശാസ്ത്ര പഠനത്തോട് പോലുമോ ഒട്ടലില്ല. അവയ്‌ക്കായി അയാള്‍ ഏറെസമയം ചിലവഴിക്കുകയുമില്ല.

അയാള്‍ പരമമായ അവസ്ഥയിലാണ് അഭിരമിക്കുന്നത്. എല്ലാമെല്ലാം ആ പരംപൊരുള്‍ മാത്രം. അജ്ഞാനമാണ് അതില്‍ വിഭജനങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ അജ്ഞാനം ഉണ്മയല്ല, അത് ഇല്ലാത്തതാണല്ലോ. ആത്മാവില്‍ സുദൃഢനായവന്‍ കല്ലില്‍കൊത്തിവച്ച പ്രതിമപോലെ പോലെ ഉറച്ചവനത്രേ. അയാളെ ഇന്ദ്രിയവിഷയങ്ങള്‍ക്ക് ചലിപ്പിക്കാന്‍ കഴിയില്ല. ‘ഞാന്‍, ‘ലോകം, കാലദേശങ്ങള്‍’ എന്നിവ തുടര്‍ന്നുകൊണ്ടേയിരിക്കുമെങ്കിലും സത്യജ്ഞാനിയ്‌ക്ക് ആ അനുഭവമില്ല. കാലുഷ്യമാര്‍ന്ന കര്‍മ്മോല്‍സുകതയാകുന്ന രാജസ ഭാവങ്ങള്‍ ഇല്ലാത്തവന്‍ മനുഷ്യരൂപമെടുത്ത ഉദയസൂര്യനാണ്. അയാളെ നാം നമസ്‌കരിക്കുക. കാരണം അയാള്‍ സത്വത്തെപ്പോലും അതിജീവിച്ചിരിക്കുന്നു. അയാളില്‍ തമസ്സിന്റെ ആന്ധ്യം വരാന്‍ പോവുന്നില്ല താനും. എല്ലാ പരിണാമങ്ങള്‍ക്കും ഉപരിയായി മനസ്സ് നിര്‍മനമാക്കിയിരിക്കുന്ന സാധകന്റെ അവസ്ഥയെ വിവരിക്കാന്‍ വാക്കുകളില്ല. അയാളുടെ പൂജയില്‍ സംപ്രീതനായ ഭഗവാന്‍ അയാള്‍ക്ക് പരമപദമായ നിര്‍വാണ സാഫല്യം നല്‍കുന്നു. ഭഗവാന്‍ അകലെയിരിക്കുന്ന അപ്രാപ്യനല്ല. ഒരുവന്റെയുള്ളില്‍ സ്വപ്രകാശിതമായ ആത്മാവാണത്. എല്ലാമെല്ലാം തുടങ്ങുന്നതും ഒടുവില്‍ ചെന്നെത്തുന്നതും അവിടേയ്‌ക്കാണ്. എല്ലാവസ്തുക്കളും അവരുടെ രീതിയില്‍ വിഭിന്നമാര്‍ഗ്ഗങ്ങളില്‍ ആത്മാവിനെ പൂജിക്കുന്നു. നാനാവിധങ്ങളില്‍ ജന്മജന്മാന്തരങ്ങളായി പൂജിക്കപ്പെട്ട ആത്മാവ് ജീവനില്‍ സംപ്രീതനാവുന്നു. അങ്ങിനെയുള്ള ആത്മാവ് ജീവനെ പ്രബുദ്ധമാക്കാന്‍ ഒരു ദൂതനെ അയക്കുന്നു. ആ ദൂതനാണ് വിവേകം, അല്ലെങ്കില്‍ ജ്ഞാനം. ഹൃദയഗുഹയിലാണ് വിവേകത്തിന്റെ വാസം. അജ്ഞാനത്താല്‍ ഉപാധിസ്ഥമായ ഒരുവനില്‍ പടിപടിയായി ഉണര്‍വ്വുണ്ടാക്കുന്നത് ഈ വിവേകമാണ്. ആ ഉണര്‍വ്വ് അന്താരാത്മാവാണ്. അത് പരമാത്മാവ് തന്നെയാണ്. ‘ഓം’ എന്നാണതിന് പേര്. അത് സര്‍വ്വവ്യാപിയാണ്. വിശ്വമാണ് അതിന്റെ ദേഹം. എല്ലാ തലകളും കൈകാലുകളും കണ്ണുകളും അതിന്റേതാണ്. ജപം, ദാനം, യഥാവിധിയുള്ള പൂജകള്‍, ശാസ്ത്രപഠനം, തുടങ്ങിയ സാധനകളില്‍ ആത്മാവ് പ്രീതനാണ്. ആത്മാവങ്ങിനെ വിവേകത്തിന്റെ സഹായത്തോടെ പ്രബുദ്ധമായി ഉണരുമ്പോള്‍ ആത്മവികാസം ഉണ്ടാകുന്നു. മനസ്സ് അപ്രത്യക്ഷമാകുന്നു. വ്യതിരിക്തമായ ജീവനെന്ന ധാരണയ്‌ക്കും അതോടെ സംഗത്യമില്ലാതെയാകുന്നു.  ഈ സംസാരമെന്ന പ്രക്ഷുബ്ദസമുദ്രത്തെ തരണംചെയ്യാന്‍ വിവേകമെന്ന വഞ്ചി മാത്രമേയുള്ളൂ. “ആത്മാവ് വിഭിന്നങ്ങളായ പൂജകളില്‍ സംപ്രീതനാണ്. വിവേകമെന്ന, ജ്ഞാനമെന്ന ദൂതനെയാണതു നമുക്ക് കനിഞ്ഞു നല്‍കുന്നത്. നമുക്കിഷ്ടമുള്ള രീതിയില്‍ ഈ പൂജയാവാം. മഹാത്മാക്കളുമായുള്ള സത്സംഗം, ശാസ്ത്രങ്ങളിലെ സത്യം കണ്ടെത്താനുള്ള പഠനം എന്നിവ ജീവനെ നിര്‍മ്മലവും അനാദിയുമായ ഏകാത്മകതയിലേയ്‌ക്ക് ആനയിക്കുന്നു.”

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.