Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 528-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2014, 07:05 pm IST
in Samskriti

നാന്വര്‍ത്ഥാ വിതതാനര്‍ത്ഥാ സമ്പദ: സന്തതാപദ:

ഭോഗാ ഭവമഹാരോഗാ വിപരീതേന ഭാവിതാ:

വസിഷ്ഠന്‍ തുടര്‍ന്നു: ലോകത്തിലെ കഷ്ടപ്പാടുകളും ആകുലതകളും അനുഭവിച്ചു മതിവരുമ്പോഴാണ് മനുഷ്യന്‍ അതില്‍ നിന്നെല്ലാം വിടുതല്‍ തേടുന്നത്. അങ്ങിനെയുള്ള മനുഷ്യന്‍ പടിപടിയായി എങ്ങിനെയാണ് പരമപ്രശാന്തിയടയുന്നതെന്ന് ഞാന്‍ ഇനി പറയാം. പെട്ടെന്നുണ്ടായ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ അങ്ങിനെയൊന്നില്ലാതെയോ ലോകവ്യാപാരങ്ങളില്‍ നിന്നും ഒരുവന്‍ വിമുഖനാവുന്നു. അയാള്‍ ജ്ഞാനിയായ ഒരുവന്റെ സത്സംഗം കാംക്ഷിക്കുന്നു. ദുഷ്ടജനസംസര്‍ഗ്ഗം അയാള്‍ വര്‍ജ്ജിക്കുന്നു. മഹാത്മാക്കളുടെ സത്സംഗത്തില്‍ നിന്നും കിട്ടുന്ന അനുഗ്രഹം ഒന്നുവേറെത്തന്നെയാണ്. മഹാത്മാക്കളുടെ സ്വഭാവം പ്രശാന്തശീതളവുമാണല്ലോ. അയാളുടെ പെരുമാറ്റം ഹൃദ്യവും നിര്‍മ്മലവും ആയിരിക്കും. അയാളുമായുള്ള സഹവാസം ചുറ്റുമുള്ളവരെപ്പോലും പ്രശാന്തരാക്കുന്നു. അവരുടെ കൂടെയുള്ളപ്പോള്‍ സാധകന് ഭയമില്ല. പാപങ്ങള്‍ അവരുടെ സാമീപ്യത്തില്‍ ഒടുങ്ങുന്നു. ദേവതകളും മാലാഖമാരും അനുഭവിക്കുന്ന സ്‌നേഹവാത്സല്യങ്ങള്‍ മഹാത്മാക്കള്‍ ചൊരിയുന്ന പ്രേമപ്രഹര്‍ഷങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ല. ധാര്‍മ്മികമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ ഒരുവന്റെ ബുദ്ധി പ്രശാന്തവും ശുദ്ധസ്ഫടികമെന്നപോലെ സുതാര്യവുമായിരിക്കും. തെളിഞ്ഞകണ്ണാടിയെന്നപോലെ അതെല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്നു. അപ്പോള്‍ വേദശാസ്ത്രാദികള്‍ തെളിവോടെ മനസ്സിലാവും.

ജ്ഞാനി വിവേകവും വിജ്ഞാനവും നന്മയും പ്രസരിപ്പിക്കുന്നു. സാധകന്‍ അജ്ഞാനത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്രാപിക്കാനായി സുഖാനുഭവങ്ങളില്‍ നിന്നും പിന്‍വാങ്ങി അനുപാധികമായ ആനന്ദം തേടുന്നു. സുഖാനുഭവങ്ങള്‍ക്കായി പരിശ്രമിക്കുന്നത് നിര്‍ഭാഗ്യകരമായ പാഴ്‌വേലയാണ്.

ജ്ഞാനി അവയെ നിരാകരിക്കുമെങ്കിലും അവ അയാളില്‍ അലോസരമുണ്ടാക്കുന്നുണ്ട്. പരിപൂര്‍ണ്ണസംതൃപ്തിയില്‍ അഭിരമിക്കുന്നവന് സുഖമെന്ന ഒരു പ്രത്യേക അവസ്ഥ എന്തിനാണ്? മാമുനിമാരും പ്രബുദ്ധയോഗികളും അത്തരം ജ്ഞാനിയെ സമീപിക്കുന്നു. ജ്ഞാനിക്ക് അനുഗ്രഹിച്ചു നല്‍കപ്പെടുന്ന അറിവോ അതീന്ദ്രിയശക്തികളോ ആവശ്യമില്ല. പ്രബുദ്ധരുമായുള്ള സത്സംഗം മാത്രമേ അയാള്‍ ആഗ്രഹിക്കുന്നുള്ളു.അത്തരം സഭയില്‍ അയാള്‍ ശാസ്ത്രസംബന്ധിയായ സത്യം പരിശോധിക്കുന്നു, വിശദമാക്കുന്നു. തനിക്ക് ചുറ്റുമുള്ളവരെക്കൂടി അവരുടെ തലത്തിലേയ്‌ക്ക് നയിക്കുക എന്നത് പ്രബുദ്ധരുടെ രീതിയാണ്. ജ്ഞാനി തന്റെ സ്വാര്‍ത്ഥകര്‍മ്മങ്ങള്‍ എല്ലാമുപേക്ഷിച്ചിരിക്കുന്നു. സുഖമോ സമ്പത്തോ അയാള്‍ക്ക് ആവശ്യമില്ല. ആത്മത്യാഗത്തിന്റെ ഭാഗമായി അദ്ദേഹം എല്ലാമെല്ലാം ദാനം ചെയ്യുന്നു. രാമാ, സ്വാര്‍ത്ഥപരമായ പ്രവര്‍ത്തനങ്ങളാണ് നരകത്തേക്കാള്‍ ഭയാനകം. സമ്പത്ത് അന്തമില്ലാത്ത ദൗര്‍ഭാഗ്യങ്ങളുടെ സ്രോതസ്സാണ്. ഐശ്വര്യം നിതാന്തമായ വിപത്താണ്. സുഖാസ്വാദനം നിത്യരോഗമാണ്. ഇവയെല്ലാം വികലമായ ബുദ്ധിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.”ലോകത്തിലെ ഏറ്റവും നല്ല മരുന്ന്, പോഷകം, ഭാഗ്യം എന്നത് സംപ്രീതിയാണ്. സംതൃപ്തമായ മനസ്സ് പ്രബുദ്ധതയ്‌ക്കായി പാകം വന്നതാണ്. ആദ്യം ലോകവിഷയങ്ങളില്‍ നിന്നും വിമുഖനാവുക. പിന്നീട് മഹാത്മാക്കളുമായുള്ള സത്സംഗം തേടുക. എന്നിട്ട് ശാസ്ത്രതത്വങ്ങളെക്കുറിച്ച് പഠിക്കുക. സുഖാസ്വാദനത്തില്‍ താല്‍പ്പര്യരഹിതനായി ഇങ്ങിനെ പടിപടിയായി നിനക്ക് പരമപദം പൂകാം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.