നിന്നിലും എല്ലാപേരിലും കാണുന്ന ഈശ്വരന്‍, നിന്നിലും എല്ലാപേരിലുമുള്ള വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഈശ്വരന്‍. നിനക്കും മറ്റെല്ലാപേര്‍ക്കും മാര്‍ഗദര്‍ശകനാകുന്ന ഈശ്വരന്‍. നിന്നിലും മറ്റുള്ളവരിലുമുള്ള ഗുരുവായ ഈശ്വരന്‍. നിന്നിലും മറ്റുള്ളവരിലും ഉള്ള നേഹിക്കുന്ന ഈശ്വരന്‍.
അന്തരംഗം പരിശുദ്ധമാകുമ്പോള്‍, അന്തരംഗം പ്രശാന്തമാകുമ്പോള്‍, അന്തരംഗം പ്രേമമയമാകുമ്പോള്‍, ഈശ്വരന്‍ ആവിര്‍ഭവിക്കുകയും നിന്റെ ഉള്ളില്‍ പ്രകാശിക്കുകയും പ്രകടമാകുകയും ചെയ്യും. നിന്റെ ആലസ്യം വെടിയാനുള്ള സമയം ആസന്നമായിരിക്കുന്നു. നിന്റെ മാര്‍ഗതടസ്സങ്ങളെ തട്ടി നീക്കുക. ഇഷ്ടാനിഷ്ടങ്ങളെയെല്ലാം അവഗണിക്കൂ.
നിന്റെ അന്തര്‍യാമിയായ ഭഗവാനെ ഉണര്‍ത്തൂ. നിന്റെ ദിവ്യത്വത്താല്‍ സ്വയം പ്രകാശിതയാകാനുള്ള സമയം ആയിരിക്കുന്നു. ഈശ്വരന്‍ ജനിക്കുന്നുമില്ല മരിക്കുന്നുമില്ല. ഈശ്വരന് ഒരേ ഒരു ഭാഷ, ഒരേ ഒരു രൂപം, ഒരേ ഒരു വീക്ഷണം മാത്രം. അതാണ് പ്രേമം! പ്രേമം.
-സത്യസായിബാബ
















