അനാദികാലമായി ഈ ക്ഷേത്രത്തില്‍ സാന്നിദ്ധ്യം വഹിച്ചുപോന്നിരുന്ന ആദിമൂലമായ പരാശക്തിതന്നെയാണ് നമ്മളെ എല്ലാവരേയും ഈ സ്ഥലത്തിലേക്കാകര്‍ഷിച്ച് ഇവിടെ ധര്‍മപീഠസ്ഥാപനത്തിന് വഴിയൊരുക്കിയത്. മൂകാംബികാക്ഷേത്ര ശ്രീകോവിലില്‍ ആ ജ്യോതിര്‍ലിംഗം കുടികൊള്ളുന്നുണ്ട്. ശിവശക്തി സംഗമവേദിയാണ് ഈ ജ്യോതിര്‍ലിംഗം. ജ്യോതിര്‍ലിംഗത്തില്‍ ഒരു സുവര്‍ണ രേഖയുണ്ട്. അതിന്റെ ഒരുഭാഗത്ത് ശിവന്റെയും മറുഭാഗത്ത് ശക്തിയുടെയും ഭാവമാണ്. ശിവശക്തി ഐക്യരൂപിണിയാണ് ശ്രീമൂകാംബികാദേവി.
-തഥാതന്‍
















