തിരുവനന്തപുരം : കായിക സാക്ഷരത വിദ്യാഭ്യാസത്തിന്റെ ഭാഗമാകുമെന്ന് കേന്ദ്രകായിക മന്ത്രി സര്‍വാനന്ദ സൊനോവാള്‍.എല്‍എന്‍സിപിഇയില്‍ തുഴച്ചിലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി യുജനങ്ങളിലാണ് നാളെത്തെ ഭാരതത്തെ കാണുന്നത്. യുവജനങ്ങളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതുവഴി ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാനാകും. അതിനായി കായിക ഇനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.
ഫിസിക്കല്‍ എഡ്യുക്കേഷനും സ്പോര്‍ട്ട്സ് സയന്‍സും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തിന്റെ അഭിമാനം കാക്കുന്ന താരങ്ങളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കേരളം ഗോഡ്സ് ഓണ്‍ കണ്ട്രി എന്നതിനേക്കാള്‍ സ്പോര്‍ട്സ് ഓണ്‍ കണ്ട്രി എന്നു വിശേഷിപ്പിക്കേണ്ടതാണ്. രാജ്യത്തിനുവേണ്ടി നിരവധി കായികതാരങ്ങളെയാണ് കേരളം സംഭാവന ചെയ്തതിട്ടുള്ളത്. കബടിയും ഖോഖൊയും കുങ്ങ്ഫുവും ദേശീയ തലത്തിലുള്ള മത്സരങ്ങളാകും. ഈ കായിക ഇനത്തില്‍ കേരളത്തിന്റെ സംഭാവന വലുതാണ്. അര്‍ജ്ജുന അവാര്‍ഡുകള്‍ നേടിയിട്ടുള്ള മുതിര്‍ന്ന് കായിക താരങ്ങള്‍ കേന്ദ്രകായിക മന്ത്രാലയത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. രാജ്യത്തെ കായിക മേഖലയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണുള്ളത്.
കേരളം കായിക മേഖലയെ വളര്‍ത്തിയെടുക്കാന്‍ പറ്റിയ അന്തരീക്ഷമുള്ള സംസ്ഥാനമാണ്. ഇത് കൂടുതല്‍ പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ കായിക വളര്‍ച്ചയ്ക്ക് കേന്ദ്രം എന്തുസഹായവും നല്കാന് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സായി ഡയറക്ടര്‍ ജിജിതോംസണ് അധ്യക്ഷത വഹിച്ചു. എല്എന്സിപിഈ പ്രിന്‍സിപ്പല്‍ ജി. കിഷോര്‍, സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, കായിക വകുപ്പ് സെക്രട്ടറി എം. ശിവശങ്കരന്, അര്‍ജ്ജുന, ദ്രോണാചാര്യ അവാര്‍ഡുജേതാക്കളായ കെ.എം. ബീനമോള്‍, എസ്. ഗോപിനാഥ്, ടി.സി. യോഹന്നാന്, ഓമനകുമാരി, പി.ജെ. ജോസഫ്, മേഴ്സിക്കുട്ടന്‍, ജോര്‍ജ്ജ് തോമസ്, കെ.സി. ലേഖ, ബോബി അലോഷ്യസ് എന്നിവരും പങ്കെടുത്തു.
വിവിധ കായിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കും പരിശീലകര്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ നല്കി. എല്‍എന്‍സിപിഇയുടെ ഉപഹാരം പ്രിന്‍സിപ്പല്‍ ജി. കിഷോര്‍ കേന്ദ്രമന്ത്രിക്കും സമര്‍പ്പിച്ചു.
രാവിലെ 11 മണിയോടെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ സര്‍ബനന്ദ സൊനോവല്‍ എല്എന്സിപിയിലെത്തി ഓഫീസിനടുത്ത് സ്ഥാപിച്ചിരുന്ന ത്സാന്സിറാണി ലക്ഷ്മിഭായിയുടെ പ്രതിമയില്‍ പുഷ്പാഞ്ജലി നടത്തി. തുടര്‍ന്ന് പ്രിന്‍സിപ്പളിന്റെ സായിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കാര്യവട്ടത്ത് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പുരോഗതിയും മന്ത്രി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: