നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി എല്‍.എസ്.ഡി എന്ന മാരകമായ മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രധാന പ്രതികളായ രണ്ടു പേര് കൂടി പിടിയില്‍. ആലുവ പാനായിക്കുളം തച്ചങ്ങാട്ട് വീട്ടില്‍ സാദ് (27), ആലുവ തോട്ടുമുഖം തോപ്പില്‍ അന്‍സാര്‍ (30) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ചേരാനല്ലൂര്‍ ഇടയക്കുന്നം പാലത്തിനു സമീപം മാതിരപ്പിള്ളി വീട്ടില്‍ അമല്‍ ഷെന്‍സനെ (21) അറസ്റ്റ് ചെയ്തിരുന്നു. അമലിനു മയക്കുമരുന്നു കൈമാറിയത് സാദായിരുന്നു. എഞ്ചിനീയറിംഗ് ബിരുദാരിയാണു സാദ്.സാദിനു മയക്കു മരുന്നു കൈമാറിയതു തൃശൂര്‍ സ്വദേശിയാണെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശി അടക്കം ആറോളം പേര് മയക്കുമരുന്ന് റാക്കറ്റില്‍ അംഗങ്ങളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
മയക്കുമരുന്നുമായി അബുദാബി വിമാനത്താവളത്തില്‍ പിടിയിലായ കടമക്കുടി കണ്ണപ്പാട്ടുവീട്ടില് ഷിജു മാനുവലിനെ കൂട്ടുകാരന് വഞ്ചിക്കുകയായിരുന്നു എന്നാരോപിച്ചു സഹോദരന് ജോഷി റൂറല്‍ എസ്പി സതീഷ് ബിനോയ്ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് ആലുവ പോലീസ് കേസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണു അമല്‍ ഷെന്‍സനെ (21) അറസ്റ്റ് ചെയ്തത്. അമല്‍ ഷെന്സിനെ ചോദ്യം ചെയ്തപ്പോഴാണു മയക്കു മരുന്ന് റാക്കറ്റിനെക്കുറിച്ചു കൂടുതല്‍ വിവരം ലഭിച്ചത്. ദുബായിയില്‍ വന്‍ ഡിമാന്‍ഡുള്ള സ്ലോട്ട്, തണ്ടര്‍, ബ്ലാസ്റ്റര്‍ എന്നീ പേരുകളിലറിയപ്പെടുന്ന സ്റ്റിക്കര്‍ പോലുള്ള എല്‍എസ്ഡി വിഭാഗത്തില്‍പ്പെട്ട മയക്കുമരുന്നാണ് പ്രതികള്‍ നെടുമ്പാശേരി വഴി കടത്തിയത്. കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാനും സാധ്യതയേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: