ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത തുടരുന്നു. മുസാഫര്‍നഗറില്‍ ഏഴുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. മൂന്നുപേരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ഞായറാഴ്ച വൈകിട്ട് കൃഷിസ്ഥലത്തേക്കു പോയ പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയ ശേഷം കൂട്ടുകാരായ മറ്റ് രണ്ടുപേരെകൂടി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. മറ്റ് രണ്ട് പേര്‍ക്കുവേണ്ടിയുള്ള അന്വേഷണം നടന്നുവരികയാണ്.
പീഡനത്തിനുശേഷം യുവാക്കള്‍ കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ഒരു മാസമായി ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പീഡനം വര്‍ധിക്കുകയാണ്. ബദൗനില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം മരത്തില്‍ കെട്ടിത്തൂക്കിയ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ബദൗണ്‍ സംഭവം നടന്നതിനുശേഷം ഒരോ ദിവസം പീഡനവാര്‍ത്തകളാണ് ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളില്‍ നിന്നും പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: