തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡപ്യൂട്ടി കളക്ടര്‍ പ്രസന്നകുമാറിന്റെ മരണത്തെ കുറിച്ച് ഡിവൈ. എസ്.പി റാങ്കില്‍ കുറായാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
വിഷയത്തില്‍ പ്രതിപക്ഷത്ത് നിന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു ചെന്നിത്തല.
കടകംപള്ളി ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പ്രസന്ന കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. പ്രസന്നകുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പ്രസന്നകുമാറിന്റെ വീട് ശിവന്‍കുട്ടി എംഎല്‍എ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് സഭയില്‍ സബ്മിഷന് അവതരിപ്പിച്ചത്.
അതേസമയം നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന് പോക്കുവരവ് അനുവദിച്ചത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചോദ്യോത്തരവേളയില്‍ പറഞ്ഞു. ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: