പോര്‍ച്ചുഗലിനെ സമനിലയില്‍ കുടുക്കി അമേരിക്ക. വമ്പന്‍ ടീമുകള്‍ പുറത്തായതിന് പിന്നാലെ പോര്‍ച്ചുഗലും പോകുകയാണോ എന്ന് തോന്നിച്ച നിമിഷത്തില്‍ നിന്നായിരുന്നു അവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. കളി തീരാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ന്നെ യുഎസ് പ്രതിരോധം തകര്‍ത്തു ഗോള്‍വല ചലിപ്പിച്ച പോര്‍ച്ചുഗല്‍ കളം തങ്ങളിലേക്കു പിടിച്ചു. പക്ഷേ, പിന്നീടു കാര്യങ്ങള്‍ കൈവിട്ടു. അഞ്ചാം മിനിറ്റില്‍ നാനി ഗോള്‍ നേടി. 64ാം മിനിറ്റില്‍ യുഎസ് മറുപടി ഗോളടിച്ചു. പെനാല്‍റ്റി ബോക്സിന്റെ മുന്‍ഭാഗത്തു കോര്‍ണര്‍ കിക്കില്‍നിന്നു തുറന്നു കിട്ടിയ അവസരം ജോണ്‍സ് പോര്‍ച്ചുഗല്‍ വലയിലേക്കു തൊടുക്കുമ്പോള്‍ ഗോളി ബെറ്റോയ്ക്കു നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. 81ാം മിനിറ്റില്‍ രണ്ടാം ഗോള്‍. ഗോള്‍ മുഖത്തു പോര്‍ച്ചുഗല്‍ പ്രതിരോധത്തില്‍ത്തട്ടി തിരിച്ചുവന്ന പന്ത് ക്യാപ്റ്റംന് ക്ലിന്റ് ഡെംസി ചെസ്റ്റ് കൊണ്ടു പോസ്റ്റിലേക്കു തൊടുത്തു. ഈ ഗോളോടെ കാര്യങ്ങള്‍ കൈവിട്ടു പോകുകയാണോയെന്ന തോന്നിച്ച പോര്‍ച്ചുഗലുകാര്‍ ഉണര്‍ന്നുകളിച്ചെങ്കിലും നിര്‍ഭാഗ്യം പലതവണ അവരുടെ സ്വപ്നങ്ങളുടെ നിറംകെടുത്തി.
മത്സരം അവസാന മിനിറ്റുകളിലേക്കു കടക്കുമ്പോള്‍ സ്പെയിനിനും ഇംഗ്ലണ്ടിനും പിന്നാലെ കരുത്തന്മാരായ പോര്‍ച്ചുഗലും ഈ ലോകകപ്പിനോടു വിടപറയുന്നതായി ആരാധകര്‍ കരുതി. പക്ഷേ, അവസാന സെക്കന്റില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. പകരക്കാരനായിറങ്ങിയ സില്‍വസ്റ്റര്‍ വരേല അവസാന മിനിറ്റിന്റെ 30ാം സെക്കന്റില്‍ പോര്‍ച്ചുഗലിന്റെ സമനില ഗോള്‍ നേടി, (2-2).
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്കിയ ക്രോസ് പാസ് വരേലയുടെ ബൂട്ടില്‍നിന്നു യുഎസ് വലയിലെത്തുമ്പോള് പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: