പെരുമ്പാവൂര്‍: ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ജന്മഭൂമി അമൃതം മലയാളം തുടങ്ങി. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ഇ.കെ. ഉസ്മാന് അമൃതം മലയളം ഉദ്ഘാടനം ചെയ്തു. തത്വമസി ചാരിറ്റബിള്‍ സൊസൈറ്റി സ്പോണ്സര് ചെയ്യുന്ന പത്രം വിദ്യാര്‍ത്ഥികളായ ആസിഫ് അലി, രേഷ്മ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഷാന്റി മാനുവല്‍, ആര്‍എസ്എസ് ജില്ല സേവാ പ്രമുഖ് എം.ബി. സുരേന്ദ്രന്, ജന്മഭൂമി ജില്ല കോ-ഓര്‍ഡിനേറ്റര്‍ പ്രസാദ്, ഫീല്‍ഡ് ഓര്‍ഗനൈസര്‍ സിജു, അദ്ധ്യാപകന് ലിജു ജോസ് തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: