മുംബൈ: രാജ്യത്തിന്റ സാമ്പത്തിക തലസ്ഥാനത്ത് ഏറെനാളായി കത്തിനീറുന്ന കാംപ കോള പ്രശ്നം അവസാനിക്കുന്നില്ല.
കാംപകോള കോംപൗണ്ടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ ബ്രിഹാംമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെ മൂന്നു ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാന്‍ തടസം നിന്നതില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു. തങ്ങള്‍ക്കുള്ള വൈദ്യുതി, ഗ്യാസ്, ജലം വിതരണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാമെന്ന് കാംപകോള നിവാസികള്‍ സമ്മതിച്ചു. പക്ഷേ, ഫ്ലാറ്റുകളുടെ താക്കോല്‍ മടക്കിനല്കില്ലെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു.
ഒഴിപ്പിക്കരുതെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അവര്‍ പ്രണബ് മുഖര്‍ജിക്കു കത്തെഴുതിയിട്ടുണ്ട്. അനധികൃതമായി പണിത ഫ്ലാറ്റ് ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് ഡെപ്യൂട്ടി കമ്മീഷണര്‍ ആനന്ദ് വാഘ്രള്കര് പറഞ്ഞു.
കൃത്യ നിര്‍വ്വഹണത്തിന് തടസ്സം നില്ക്കുന്ന നിവാസികള്‍ക്കെതിരെ വര്‍ളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തവരെ സേനയെ ഉപയോഗിച്ച് നീക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്.
ഇതിനെ തുടര്‍ന്ന് പ്രവേശന കവാടം അടച്ചിട്ട് ഫ്ലാറ്റ് പൊളിച്ചു നീക്കാന്‍ വന്ന ഉദ്യോഗസ്ഥരെ തടയുകയും കാംപ കോള നിവാസികള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചുപോവുകയും ചെയ്തു.
സ്ഥലം കയ്യേറി പണിത ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനായി സുപ്രീംകോടതി ജൂണ്‍ മൂന്നിന് ഉത്തരവിട്ടിരുന്നെങ്കിലും നിവാസികള്‍ ഒഴിഞ്ഞുപോകാതെ താമസം തുടരുകയായിരുന്നു.
അതേസമയം ഇവിടെ നിന്നും ഒഴിഞ്ഞു പോയില്ലെങ്കില്‍ പൈപ്പ് ലൈന്‍ ഗ്യാസ്, കുടിവെള്ളം എന്നിവയുടെ വിതരണം നിര്‍ത്തുമെന്ന് മുനിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
അനവധി മുതിര്‍ന്ന പൗരന്മാര് ഇവിടെ വസിക്കുന്നുണ്ടെന്നും ഇവിടെ തന്നെ തുരാന് അനുവദിക്കണമെന്നും ഫ്ലാറ്റ് നിയമാനുസൃതമാക്കണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റിന് കത്തു നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും മുനിസിപ്പല്‍ കോര്‍പ്പറേഷനു ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
വീണ്ടും കൂടുതല്‍ സമയം ആവശ്യപ്പെടുന്നതിനുേ വണ്ടിയാണിതെന്നും അത് അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ലെന്നും വാഘ്രള്കര് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: