തിരുവനന്തപുരം : പ്ലസ്വണ് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്കുശേഷം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ വരെമു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ അപേക്ഷകര്‍ക്ക് തങ്ങളുടെ അലോട്ട്മെന്റ് നിലയും ഓപ്ഷന് കൊടുത്തിട്ടുള്ള സ്കൂളുകളിലെ റാങ്ക് നിലയും കാണാം. ഇതനുസരിച്ച് ഓപ്ഷന് മാറ്റിക്കൊടുക്കാനുള്ള അവസരവുമുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തിയാല്‍ ആദ്യ അലോട്ട്മെന്റുകളില്തന്നെ പ്രവേശനം ഉറപ്പിക്കാം.
ആദ്യ ഓപ്ഷന് കൊടുത്തിട്ടുളള സ്കൂളിലെ റാങ്ക് നിലയില്‍ ഏറെ പിന്നിലായിട്ടുള്ളവര്‍ മറ്റ് സ്കൂളുകളില്‍ തങ്ങളുടെ റാങ്കുനില പരിശോധിക്കണം. റാങ്ക് പട്ടികയില്‍ മുന്നിലുള്ള സ്കൂളില്‍ ആദ്യ ഓപ്ഷന് കൊടുത്താല്‍ കാത്തിരിപ്പില്ലാതെ പ്രവേശനം ഉറപ്പിക്കാം. ഇഷ്ടപ്പെട്ട സ്കൂളില്‍ ആദ്യ അലോട്ട്മെന്റില്‍ അഡ്മിഷന് കിട്ടാത്തവര്‍ അടുത്ത അലോട്ട്മെന്റിനായി കാത്തിരിക്കുമ്പോള്‍ തങ്ങളുടെ ഗ്രേഡ് പോയിന്റും പ്രവേശനം കിട്ടിയിട്ടുള്ളവരുടെ പോയിന്റും താരതമ്യംചെയ്ത് പ്രവേശനസാധ്യത മനസ്സിലാക്കണം. ഇതനുസരിച്ച് ഓപ്ഷന് മാറ്റത്തിന് മടിക്കരുത്.
മുഖ്യ അലോട്ട്മെന്റിന് മുമ്പേ അപേക്ഷകര്‍ തങ്ങളുടെ അപേക്ഷകളില്‍ അപാകതയില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതിനായി ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ സൈറ്റില്‍ സൗകര്യമുണ്ട്. അപേക്ഷയുടെ പകര്‍പ്പ് സ്കൂളില്‍ സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച രജിസ്റ്റര്‍ നമ്പറും ജനന തീയതിയും സൈറ്റില്‍ നല്കിയാല് നേരത്തെ സമര്‍പ്പിച്ച അപേക്ഷ കാണാം. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അപേക്ഷ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം പകര്‍പ്പ് ഹാജരാക്കിയ സ്കൂളില്‍ തന്നെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ മാതൃക സ്കൂളുകളില്‍ ലഭിക്കും. രക്ഷാകര്‍ത്താവാണ് അപേക്ഷയില്‍ ഒപ്പിടേണ്ടത്. ഓപ്ഷന് മാറ്റത്തിനുള്ള അപേക്ഷകളും അപേക്ഷാഫോം നല്‍കിയിട്ടുള്ള സ്കൂളില്‍ തന്നെയാണ് നല്‍കേണ്ടത്. ഇന്ന് ട്രയല്‍ അലോട്ട്മെന്ററിനുശേഷം അപേക്ഷയിലെ തിരുത്തലുകള്‍ക്ക് ഒരു ദിവസമെങ്കിലും അനുവദിക്കും. ആദ്യ അലോട്ട്മെന്റ് 30നാണ്. മുഖ്യ അലോട്ട്മെന്ററുകള് ജൂലൈ ഒമ്പതിന് അവസാനിക്കും. 14ന് ക്ലാസ്സ് തുടങ്ങും. പ്ലസ്വണ് പ്രവേശനത്തിന് സയന്‍സ് ബാച്ചുകാര്‍ 680 രൂപയാണ് ഫീസടയ്ക്കേണ്ടത്. ഹ്യൂമാനിറ്റീസിന് 480 രൂപയും കൊമേഴ്സിന് 580 രൂപയും. പിടിഎ. ഫണ്ടിനത്തില്‍ ഒരാളില്‍നിന്ന് പരമാവധി 500 രൂപയേ വാങ്ങാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഈ ഇനത്തില്‍ ആകെ വാങ്ങിയ തുകയുടെ വിശദാംശങ്ങള്‍ പ്രിന്‍സിപ്പല്‍ സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: